breaking news New

പത്തനംതിട്ടയിൽ ഏഴ് ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച യുവതി പിടിയില്‍

പത്തനംതിട്ട സ്വദേശിനി സുജാതയാണ് പിടിയിലായത്. മുട്ടം സ്വദേശി രാജേഷിന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണം നഷ്ടമായത്.

കഴിഞ്ഞമാസം ഇരുപത്തിയഞ്ചിനായിരുന്നു മോഷണം നടന്നത്. വീട്ടുജോലിക്കായി എത്തിയതായിരുന്നു സുജാത. തുടര്‍ന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കവരുകയായിരുന്നു. കുറച്ചുനാളായി മുട്ടം തോട്ടുംകരയില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു യുവതി. താമസസ്ഥലത്തു നടത്തിയ പരിശോധനയില്‍ മോഷ്ടിച്ച കുറച്ച് സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5