മരായംമുട്ടം സ്വദേശി സുബിൻ, ആര്യംകോട് സ്വദേശിനി മഞ്ജു എന്നിവരാണ് മരിച്ചത് ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. വിതുര പോലീസ് എത്തി കതക് ചവിട്ടി തുറന്നാണ് അകത്ത് കയറിയത്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് ഇരുവരും വിതുരയിലെ ലോഡ്ജിൽ മുറിയെടുത്തത്. അതിനുശേഷം ഇവരെ പുറത്തേക്ക് കണ്ടിരുന്നില്ലെന്ന് ലോഡ്ജ് ജീവനക്കാർ പറയുന്നു. ഇന്ന് രാവിലെയും ഉച്ചയ്ക്കും ജീവനക്കാർ വാതിലിൽ മുട്ടിയിട്ടും പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് ജനലിൽ ബെഡ്ഷീറ്റിൽ തൂങ്ങിയ നിലയിൽ ഇരുവരെയും കണ്ടെത്തിയത്.
മരിച്ച സുബിനും മഞ്ജുവും വിവാഹിതരാണ്. ഇവർക്ക് ഏഴും ആറും വയസ്സുള്ള കുട്ടികളുണ്ട്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ഇതിനെത്തുടർന്നുള്ള കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നുമാണ് ലഭിക്കുന്ന സൂചനകൾ. ഇവരെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ പോലീസ് സ്റ്റേഷനിൽ മിസ്സിംഗ് കേസ് ഫയൽ ചെയ്തിരുന്നതായും റിപ്പോർട്ടുകളുണ്ട്.
തിരുവനന്തപുരം വിതുരയിലെ ലോഡ്ജ് മുറിയിൽ യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Advertisement
Advertisement
Advertisement