പ്രദേശത്തെ നിർധനരായ കിടപ്പ് രോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ നല്കുന്ന പദ്ധതിക്ക് കോളജിൻ്റെ സമീപവാസിയായ ഒരു കിടപ്പ് രോഗിക്ക് ഒരു മാസത്തേക്കാവശ്യമായ ഡയപ്പർ നല്കിക്കൊണ്ട് തുടക്കം കുറിച്ചു.
കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ ബിജു നൈനാൻ മരുതുക്കുന്നേൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ: ഐൻസ്റ്റീൻ എഡ്വേർഡ്,ഡോ: ഗീതാ ലക്ഷ്മി, വോളൻ്റിയർ സെക്രട്ടറിമാരായ ആദിത്യൻ ശ്യാം,വിദ്യ,അക്ഷയ് കൃഷ്ണ എന്നിവർ നേതൃത്വം നൽകി.