പുറമറ്റം പടുതോട് തേക്കനാലിൽ കിരൺ ടി മാത്യുവിൻ്റെ മകൻ ഇവാൻ ആണ് കാറിനുള്ളിൽ അകപ്പെട്ടത്. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം.
വീട്ടിലെ കാർ പോർച്ചിൽ നിർത്തിയിട്ടിരുന്ന ഓട്ടോമാറ്റിക്കായി ലോക്കാവുന്ന കാറിനുള്ളിൽ താക്കോലുമായി കയറിയ ഇവാൻ ഉള്ളിൽ അകപ്പെടുകയായിരുന്നു.
കാറിനുള്ളിൽ അകപ്പെട്ട കുട്ടിയെ രക്ഷിക്കാൻ മാതാവ് അനീറ്റ ഉൾപ്പെടെ നടത്തിയ ശ്രമങ്ങൾ ഫലം കാണാതായതോടെ തിരുവല്ല അഗ്നി ശമനസേന ഓഫീസിൽ വിവരം അറിയിച്ചു. ഉദ്യോഗസ്ഥർ എത്തി ഗ്ലാസ് വലിച്ചു താഴ്ത്തിയ ശേഷം കുട്ടിയെ സുരക്ഷിതമായി പുറത്ത് എടുത്തു.
പത്തനംതിട്ട മല്ലപ്പള്ളി പടുതോട്, കാറിനുള്ളിൽ കുടുങ്ങിയ ഒന്നര വയസ്സുകാരനെ അഗ്നിശമനസേന രക്ഷപ്പെടുത്തി
Advertisement
Advertisement
Advertisement