അത്യാഹിത വിഭാഗത്തിന് മുകളിലുള്ള സിഎൽ 33, സിഎൽ 34 തുടങ്ങിയ വാർഡുകളിലാണ് ബെഡ്ഡുകളുടെ അഭാവം നേരിടുന്നത്. ബെഡ്ഡ് കിട്ടാതെവരുന്ന രോഗികൾ ദിവസങ്ങളോളം തറയിൽ കിടക്കേണ്ടി വരികയാണ്.
കഴിഞ്ഞ ദിവസം സ്ട്രോക്കിനെത്തുടർന്ന് ഒരു വശം തളർന്ന് രാത്രി സിഎൽ വാർഡിൽ കൊണ്ടു വന്ന ആലപ്പുഴ സ്വദേശിനി വയോധികയ്ക്ക് ബെഡ്ഡില്ലാതെ വന്നത് ബന്ധുക്കളും ആശുപത്രി ജീവനക്കാരും തമ്മിൽ സംഘർഷത്തിനു കാരണമായി.
ന്യൂറോ വിഭാഗത്തിന്റെ ബെഡ്ഡുകളിൽ ഒഴിവില്ലെന്നും അതുകൊണ്ട് തറയിൽ കിടക്കണമെന്നും ആശുപത്രി ജീവനക്കാർ പറഞ്ഞു. എന്നാൽ, ആസ്ത്മരോഗിയായ വയോധികയ്ക്കു തറയിൽ കിടക്കാനാകാത്ത അവസ്ഥയായിരുന്നു.
മറ്റു മാർഗമില്ലാതെ തറയിൽ കിടത്തിയതോടെ വയോധിക ആസ്മയും സ്ട്രോക്കും കാരണം തറയിൽ കിടന്ന് ഉരുളുകയായിരുന്നു. ഇതാണ് സംഘർഷത്തിനിടയാക്കിയത്. പിന്നീട് വയോധികയുടെ ബന്ധുക്കൾ പിആർഒയെ സമീപിച്ച് കാര്യങ്ങൾ വിശദീകരിച്ചു. തുടർന്ന് രാത്രി വൈകി വയോധികയ്ക്ക് ബെഡ്ഡ് ലഭിച്ചു.
ഗുരുതര രോഗം ബാധിച്ച് ചികിത്സ തേടുന്ന നിരവധി രോഗികളാണ് ബെഡ്ഡ് കിട്ടാതെ തറയിൽ കിടക്കുന്നത്. ഇത് അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുകളിലുള്ള വാർഡുകളിൽ ബെഡ്ഡുകളുടെ അഭാവം : രോഗികളെ തറയിൽ കിടത്തി ചികിത്സ !!
Advertisement
Advertisement
Advertisement