breaking news New

ഇനി മൊബൈൽ ആപ്പിൽ മാത്രമല്ല, വാട്‌സ്ആപ്പ് വെബ് പതിപ്പിലൂടെയും വീഡിയോ ഓഡിയോ കോളുകൾ ചെയ്യാൻ സാധിക്കും

മെറ്റ, വാട്‌സ്ആപ്പ് വെബിലേക്ക് കോളിംഗ് സൗകര്യം കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങളിലാണെന്ന് വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്തു.

വാട്സ്ആപ്പ് വെബിൽ കോളിംഗ് സൗകര്യം കൊണ്ടുവരുന്നതോടെ മറ്റ് ഡെസ്‌ക്‌ടോപ്പ് ആപ്പുകളുടെ സഹായമില്ലാതെ ബ്രൗസറിൽ നിന്ന് നേരിട്ട് വീഡിയോ, ഓഡിയോ കോളുകൾ ചെയ്യാൻ കഴിയും. വ്യക്തിഗത കോളുകൾക്കൊപ്പം ഗ്രൂപ്പ് കോളിംഗ് സൗകര്യവും പുതിയ അപ്പ്ഡേറ്റിലൂടെ ലഭ്യമായേക്കും. ഇതിന് ആവശ്യമായ ഓപ്ഷനുകൾ വാട്‌സ്ആപ്പ് വെബിലെ സെറ്റിംഗ്‌സിൽ ഉൾപ്പെടുത്തും.
അതേസമയം കോളിംഗ് ഫീച്ചറിനൊപ്പം തന്നെ കോൾ നോട്ടിഫിക്കേഷൻ സംവിധാനവും ലഭ്യമാക്കാനാണ് മെറ്റ ലക്ഷ്യമിടുന്നത്. കോളുകൾ വരുമ്പോൾ എളുപ്പത്തിൽ ശ്രദ്ധയിൽപ്പെടുന്ന രീതിയിലാണ് നോട്ടിഫിക്കേഷൻ സംവിധാനം സജ്ജീകരിക്കുക. കോൾ നോട്ടിഫിക്കേഷനുകൾ ഓണാക്കാനും ഓഫാക്കാനും കഴിയുന്ന സംവിധാനവും പുതിയ അപ്ഡേറ്റിന്റെ ഭാഗമായി കൊണ്ടുവരാൻ സാധ്യതയുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5