breaking news New

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ പക്ഷിപ്പനി പടരുന്നു !!

കോട്ടയം നഗരസഭ കല്ലുപുരക്കൽ 37, 38 വാർഡുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു.

മാഞ്ഞൂർ പഞ്ചായത്തിലെ 5 ആം വാർഡ് കുറുംപ്പന്തറയിലും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. സ്വകാര്യ ഫാമുകളിലാണ് രോഗം സ്ഥിരികരിച്ചത്.
ഇത് സംബന്ധിച്ച നടപടികൾ തുടങ്ങിയതായി മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

അതേസമയം ആലപ്പുഴ ജില്ലയിൽ നെടുമുടി, ചെറുതന, കരുവാറ്റ, കാർത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി, പുറക്കാട് പഞ്ചായത്തുകളിലും രോഗബാധ നേരത്തെ സ്ഥിരീകരിച്ചിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5