breaking news New

ഉത്തർപ്രദേശ് സർക്കാർ നടപടിയിൽ ക്രിസ്ത്യൻ ചർച്ചസ്‌ ഫെഡറേഷൻ ശക്തമായ പ്രതിഷേധം രേഖപെടുത്തി

കോട്ടയം :
ലോകമെമ്പാടുമുള്ള ജനങ്ങൾ ഒന്നിച്ച് ആഘോഷിക്കുന്ന ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കാൻ ഉത്തർപ്രദേശ് സംസ്ഥാനത്തെ സ്കൂളുകളിൽ വർഷങ്ങളായി നൽകി കൊണ്ടിരിക്കുന്ന സ്കൂൾ അവധി നിർത്തൽ ചെയ്ത ഉത്തർപ്രദേശ് സർക്കാർ നടപടിയിൽ ക്രിസ്ത്യൻ ചർച്ചസ്‌ ഫെഡറേഷൻ ശക്തമായ പ്രതിഷേധം രേഖപെടുത്തി.

ചർച്ചിൽ ആരാധന നടത്തികൊണ്ടിരുന്ന വൈദികനെ ഭീഷണിപെടുത്തുന്ന സംഘപരിവാറിന്റെ ആക്രമണവും, ഒഡിഷയിൽ ക്രിസ്മസ് സാന്റയുടെ വേഷം വില്പന നടത്തിയ കച്ചവടക്കാരോട് ഇന്ത്യ ഹിന്ദു രാജ്യമാണ് , ക്രിസ്ത്യൻ ആഘോഷം പാടില്ല എന്ന് പറഞ്ഞു അടിച്ചോടിക്കുന്നതും ജനാധിപത്യ മൂല്യങ്ങൾക്കും, ഇന്ത്യൻ ഭരണഘടനയുടെ നിയമത്തിനും ചേർന്നത് അല്ല എന്ന് യോഗം വിലയിരുത്തി.

അനേകം സ്വാതന്ത്ര്യ സമര നേതാക്കളായ മഹാരഥൻമാരുടെ ജീവിത കഷ്ടപാടുകളും, ത്യാഗങ്ങളും, തീഷ്ണതയുമാണ് ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ചത്. വെറ്റില ഇലയിലെ ഓരോ നാരുകൾ പോലെ വിവിധ സംസ്ഥാനങ്ങളും, വിവിധ ഭാഷകളും, വിവിധ സമുദായത്തിൽ പെട്ട ജനങ്ങൾ ഏക മനസ്സോടെ രൂപ പെട്ടതാണ് ഇന്ത്യ രാജ്യം. സ്വാതന്ത്ര്യം ലഭിച്ച് 78ൽ പരം വർഷം കഴിഞ്ഞപ്പോൾ ക്രിസ്മസ് ആഘോഷത്തിന് മേൽ വരുന്ന പ്രതിഷേധങ്ങൾ ജനാധിപത്യത്തിൽ മേൽ വരുന്ന കടന്നു കയറ്റം ആണ്.

ഇത്തരം പ്രവർത്തികൾ ചെയ്യുന്ന സാമൂഹിക വിരുദ്ധരായ മത ഭ്രാന്തന്മാരുടെ പേരിൽ ശക്തമായ നടപടി സ്വീകരിക്കാൻ യോഗം പ്രധാനമന്ത്രി , കേന്ദ്ര ആഭ്യന്തര മന്ത്രി എന്നിവരോട് നിവേദനത്തിൽ കൂടി ആവശ്യപെട്ടു.

പ്രസിഡന്റ്‌ അഡ്വ. റോയി വാരിക്കാടിന്റ അധ്യഷതയിൽ ജോഷ്വാ മാത്യു , ഡോ. റോബിൻ പി. മാത്യു , ആബൽ ജോർജ് , ബെന്നി കോട്ടപ്പുറം, പാസ്റ്റർ ഡോ. ബിനു സാമൂൽ, റെജി മാത്യു തിരുവനന്തപുരം , അരുൺ രാജ് പൂയപള്ളി , രാജു കെ. തോമസ് , ടിജി കെ. തോമസ് , ടോജോ കല്ലറക്കൽ, സി. എ. ജോയി എന്നിവർ പ്രസംഗിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5