ഈ സിസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ പൂജ്യം ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നിരിക്കുകയാണ് മൂന്നാറും പരിസരവും. പുലര്‍ച്ചെ സൈലന്റ് വാലി, ദേവികുളം, ലക്ഷ്മി എസ്റ്റേറ്റ് എന്നിവിടങ്ങളിലാണ് പൂജ്യം ഡിഗ്രി രേഖപ്പെടുത്തിയത്.
സെവന്‍മല, ചെണ്ടുവര എന്നിവിടങ്ങളില്‍ ഒരു ഡിഗ്രി സെല്‍ഷ്യസായിരുന്നു കുറഞ്ഞ താപനില. താപനില കുറഞ്ഞതോടെ പ്രദേശത്തെ പുല്‍മേടുകളില്‍ വ്യാപകമായി മഞ്ഞുപാളികള്‍ രൂപപ്പെട്ടു. ശനിയാഴ്ച മൈനസ് ഒരുഡിഗ്രി സെല്‍ഷ്യസായിരുന്നു പ്രദേശത്തെ കുറഞ്ഞ താപനില.
തണുപ്പാസ്വദിക്കുന്നതിന് നിരവധി സഞ്ചാരികള്‍ മൂന്നാറിലെത്തുന്നു. 15-നാണ് ഇവിടെ അതിശൈത്യം തുടങ്ങിയത്. വരുംദിവസങ്ങളില്‍ താപനില വീണ്ടും കുറയുമെന്നാണ് സൂചന.
ഡിസംബര്‍ അവസാനമായതോടെ മൂന്നാര്‍ മേഖലയില്‍ അതിശൈത്യം പിടിമുറുക്കി
Advertisement
Advertisement
Advertisement