കൊടുമൺ നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനു ചെറുവള്ളിയിൽ ഭൂമി ഏറ്റെടുക്കുന്നതിനു സർക്കാർ
പുറപ്പെടുവിച്ച വിജ്‌ഞാപനം ഹൈക്കോടതി രണ്ടാമതും
റദ്ദാക്കിയതോടെ ജില്ലയിൽ
വിമാനത്താവളത്തിന് അനുയോജ്യമായ സ്‌ഥലം കൊടുമൺ പ്ലാന്റേഷൻ റവന്യു ഭൂമിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നു ശബരി മല വിമാനത്താവള ആക്ഷൻ കമ്മിറ്റി.
സർക്കാർ ഇനിയെങ്കിലും യാഥാർഥ്യം ഉൾക്കൊണ്ടു ശബരിമല വിമാനത്താവളത്തിനു പ്ലാന്റേഷൻ ഭൂമി തിരഞ്ഞെടുക്കണം. 2015 മുതൽ ശബരിമല തീർഥാടകർക്കായി ശബരി വിമാനത്താവളം എന്ന ആശയവുമായി സർക്കാർ മുന്നോട്ടു വന്നതാണ്. എന്നാൽ അന്നുമുതൽ നിയമക്കുരുക്കിലായി പദ്ധതി നീണ്ടു പോകുന്ന അവസ്ഥയാണ്. ജില്ലയിൽ ഏറ്റവും അനുയോജ്യമായ സ്‌ഥലം കിടക്കുമ്പോൾ വിമാനത്താവളത്തിന് അനുയോജ്യമായ സ്ഥലമല്ലെങ്കിൽ പോലും സർക്കാർ കോടികൾ മുടക്കി ചെറുവള്ളിയിലെ സ്ഥലം അനുയോജ്യമാക്കിയെടുക്കാൻ ശ്രമിക്കുന്നതിൽ ദുരൂഹതയുണ്ട്.
പ്രശ്‌നങ്ങളില്ലാത്ത, കൊടുമൺ പ്ലാന്റേഷൻ ഭൂമി എല്ലാം കൊണ്ടും ശബരി വിമാനത്താവളത്തിന് അനുയോജ്യമാണ്. ഹൈക്കോടതി ഈ സ്‌ഥലം കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അതിനായി
സർക്കാർ ഒരു ശ്രമവും നടത്തുന്നില്ല.
ശബരിമല ക്ഷേത്രത്തോടു അടുത്തു കിടക്കുന്ന, പരിസ്ഥിതി ജീവനു ഭീഷണിയില്ലാത്ത, പ്രധാന റോഡുകളുടെ അരികിലായി കിടക്കുന്ന ഈ ഭൂമി ഏതു വിധേനയും ഉപയോഗപ്പെടുത്താം.
സ്‌ഥലം ഏറ്റെടുക്കൽ വിഷയങ്ങളോ, ആരെയും കുടിയൊഴിപ്പിക്കലോ, തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുന്ന പ്രശ്നങ്ങളോ ഇവിടെ ഉണ്ടാകുന്നില്ല.
വിമാനത്താവളത്തിന്
അനുയോജ്യമായ സ്ഥലമാണന്നിരിക്കെ സർക്കാർ ഈ പദ്ധതി ഇവിടെ വരാതിരിക്കാൻ വേണ്ടി ഓരോ നടക്കാത്ത പദ്ധതിയുമായി രംഗത്തു വരികയാണ്.
ഇതുതന്നെ ദുരൂഹത ഉണ്ടാക്കുന്നു. പ്ലാന്റേഷൻ എന്ന പൊതുമേഖല സ്ഥാപനം ഇപ്പോൾ തന്നെ വലിയ നഷ്ടത്തിലാണ്. ഇതു മറികടക്കാനായി വ്യത്യസ്ത കൃഷി രീതികൾ പ്ലാന്റേഷൻ അധികൃതർ പരീക്ഷിക്കുന്നുണ്ടെങ്കിലും അവയെല്ലാം പരാജയപ്പെടുകയാണ്.
ഇത്തരത്തിലുള്ള യാഥാർഥ്യം ഉൾക്കൊണ്ട് സർക്കാർ പ്ലാന്റേഷൻ ഭൂമിയിൽ പദ്ധതി ആരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ
ചെയർമാൻ ഡോ. വർഗീസ് പേരയിൽ അധ്യക്ഷനായിരുന്നു. സെക്രട്ടറി ശ്രീജിത്ത് ഭാനു ദേവ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ കൗൺസിലർ ബിജു വർഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം അജികുമാർ രണ്ടാംകുറ്റി, സുരേഷ് കുഴുവേലി, എ.വിജയൻ നായർ, വൈസ് പ്രസിഡന്റ് ജോൺസൺ കുളത്തുംകരോട്ട്, വിനോദ് വാസുക്കുറുപ്പ്, ടി. തുളസീധരൻ, ട്രഷറർ ആർ. പത്മകുമാർ, സച്ചു രാധാകൃഷ്ണൻ, വി.കെ. സ്റ്റാൻലി, രാജൻ സുലൈമാൻ എന്നിവർ പ്രസംഗിച്ചു.
ശബരിമല വിമാനത്താവളം : പത്തനംതിട്ട ജില്ലയിൽ വിമാനത്താവളത്തിന് അനുയോജ്യമായ സ്‌ഥലം കൊടുമൺ പ്ലാന്റേഷൻ റവന്യു ഭൂമിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നു ശബരിമല വിമാനത്താവള ആക്ഷൻ കമ്മിറ്റി
Advertisement
Advertisement
Advertisement