പാലോട് – പ്ലാവറ സ്വദേശിനി രാജിയാണ് (47) മരിച്ചത്. ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ രാത്രി 12 മണിയോടെയാണ് മരണം സംഭവിച്ചത്.
ഇതോടെ അപകടത്തിൽ പരിക്കേറ്റ എല്ലാവർക്കും ജീവൻ നഷ്ടമായിരിക്കുകയാണ്. സ്ഫോടനത്തിൽ പരിക്കേറ്റ മറ്റ് രണ്ട് പേർ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു. അഴിക്കോട് സ്വദേശി നവാസ് (55), ഹോട്ടൽ ജീവനക്കാരിയും പാലോട് സ്വദേശിയുമായ സിമി സന്തോഷ് (45) എന്നിവരാണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ നവാസ് ശനിയാഴ്ച പുലർച്ചെയും, സിമി ഞായറാഴ്ച രാവിലെയുമാണ് മരിച്ചത്.
ഡിസംബർ 14-നായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. കടയ്‌ക്കുള്ളിൽ ഗ്യാസ് ചോർന്ന വിവരം അറിയാതെ സിമി സ്റ്റൗ കത്തിക്കാൻ ശ്രമിച്ചതാണ് വൻ സ്ഫോടനത്തിന് കാരണമായത്. കട ഗ്ലാസ് കൊണ്ട് മറച്ചിരുന്നതിനാൽ വാതകം പുറത്തേക്ക് പോകാതെ അകത്ത് തന്നെ തങ്ങിനിൽക്കുകയായിരുന്നു.
തിരുവനന്തപുരം നെടുമങ്ങാട് അഴിക്കോട് ജംഗ്ഷനിലെ ഹോട്ടലിൽ പാചകവാതക സിലിണ്ടർ ചോർന്നുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ ചികിത്സയിൽ കഴിഞ്ഞിരുന്ന മറ്റൊരു ജീവനക്കാരിയും മരിച്ചു
Advertisement
Advertisement
Advertisement