breaking news New

മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പ സ്വാമിക്കു ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര നാളെ രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും

27ന് രാവിലെ 10.10നും 11.30 നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് മണ്ഡലപൂജ.

തിരുവിതാംകൂര്‍ മഹാരാജാവ് അയ്യപ്പസ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാര്‍ത്താനായി സമര്‍പ്പിച്ചതാണ് തങ്ക അങ്കി. 26 ന് വൈകിട്ട് ശബരിമല സന്നിധാനത്ത് തങ്ക അങ്കി ഘോഷയാത്ര എത്തും.

തങ്ക അങ്കി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തിയുള്ള ദീപാരാധന അന്നു വൈകിട്ടു നടക്കും. 27 ന് പകല്‍ തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജയും നടക്കും. 27ന് രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മണ്ഡല മഹോത്സവത്തിന് സമാപനം കുറിച്ചു ശബരിമല നട അടയ്ക്കും. പിന്നീട് മകരവിളക്ക് മഹോത്സവത്തിനായി 30ന് നട വീണ്ടും തുറക്കും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5