കായംകുളം നഗരസഭ ഇരുപത്തിയാറാം വാർഡ് കൗൺസിലർ നജ്മുദ്ദീനെയാണ് നൂർനാട് പൊലീസ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക തട്ടിപ്പ് കേസിലാണ് അറസ്റ്റ്.
സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച ഇയാള്‍ കായംകുളം നഗരസഭയുടെ മുൻ ചെയർപേഴ്സനായിരുന്ന കോണ്‍ഗ്രസിന്റെ സൈറ നജ്മുദ്ദീന്റെ ഭർത്താവാണ്. വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരിൽ നജ്മുദ്ദീൻ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. വിവിധ ആളുകളിൽ നിന്ന് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയതായി കണ്ടെത്തി. ഇതിന് പിന്നാലെയാണ് നൂർനാട് പൊലീസ് നജ്മുദ്ദീനെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക തട്ടിപ്പുകൾ അടക്കം 7 കേസുകളിലെ പ്രതിയാണ് ഇയാൾ.
സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കായംകുളം നഗരസഭ കൗൺസിലർ അറസ്റ്റിൽ
Advertisement
Advertisement
Advertisement