breaking news New

പത്തനംതിട്ട മല്ലപ്പള്ളി കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ കോഴി ഫാമിൻ്റെ പ്രവർത്തനം പഞ്ചായത്ത് അധികൃതർ നിർത്തിവയ്ക്കുവാൻ നോട്ടീസ് നൽകിയിട്ടും നിയമവിരുദ്ധമായി തുടരുന്നു : പ്രതിഷേധവുമായി നാട്ടുകാർ

മല്ലപ്പള്ളി:
ഗുരുതര ആരോഗ്യപ്രശ്നങ്ങൾ തുടരുന്ന സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ആഫീസറുടെയും ആരോഗ്യ വകുപ്പിൻ്റെയും നിർദ്ദേശപ്രകാരം പഞ്ചായത്ത് പെരുമ്പെട്ടി പോലീസിൻ്റെ സാന്നിദ്ധ്യത്തിൽ ഉടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകുവാനെത്തുകയും, ഉടമ ഉത്തരവ് കൈപ്പറ്റാതെ വെല്ലുവിളി തുടരുകയും അധികൃതർ നോട്ടീസ് പതിക്കുകയും ചെയ്തു.

നോട്ടീസ് നശിപ്പിച്ച് ഉത്തരവ് ലംഘിച്ച് പ്രവർത്തനം തുടർന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം പ്രദേശവാസികൾ പഞ്ചായത്തിലേക്കും കോട്ടാങ്ങൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കും പ്രക്ഷോഭം സംഘടിപ്പിക്കുകയും തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലത്ത് എത്തുകയും ഫാമിൻ്റെ പ്രവർത്തനം അടിയന്തിരമായി നിർത്തി വയ്ക്കണമെന്ന് കാണിച്ച് ഇന്നലെ വീണ്ടും ഉത്തരവ് നൽകാനെത്തിയപ്പോൾ ഉടമ സ്ഥലത്ത് നിന്നും മന:പൂർവ്വം മാറി കൈപ്പറ്റാതെയിരുന്നതിനാൽ ഫാമിൽ ഉത്തരവ് പതിക്കുകയും ചെയ്തു.

നിയമ സംവിധാനങ്ങളെ വെല്ലുവിളിച്ചും ജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങളെ കാറ്റിൽ പറത്തിയും അനധികൃതമായി പ്രവർത്തിക്കുന്ന ഫാം അടിയന്തിരമായി അടച്ചു പൂട്ടുന്നതിന് അധികൃതർ തയ്യാറാകണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.

അല്ലാത്ത പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭം തുടരുമെന്ന് സമിതി ഭാരവാഹികൾ അറിയിച്ചു.


Image
Image
Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5