പത്തനംതിട്ട ചിറ്റാറിലാണ് സംഭവം. ചിറ്റാര്‍ ആനപ്പാറ സ്വദേശി രാഹുല്‍ മധുവാണ് (20) അറസ്റ്റിലായത്. പടം ഡീലീറ്റ് ചെയ്യാനായി പണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതോടെയാണ് പരാതി നല്‍കിയത്.
രാഹുല്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായ ശേഷം, നഗ്‌നഫോട്ടോകള്‍ അയച്ച് കൊടുക്കുവാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. അത് നടക്കില്ലെന്ന് പെണ്‍കുട്ടി അറിയിച്ചതോടെ, രാഹുല്‍ മറ്റൊരു തന്ത്രമെടുത്തു. ഫോട്ടോ അയച്ചുകൊടുത്തില്ലെങ്കില്‍ ഇഷ്ടമില്ലെന്ന് കരുതുമെന്നും, ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് ഫോട്ടോകള്‍ കൈക്കലാക്കിയത്. അതിന് ശേഷം ഈ നഗ്‌ന ഫോട്ടോകളെല്ലാം രാഹുല്‍ വെബ്സൈറ്റുകളില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു .
തുടര്‍ന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പടം ഡീലീറ്റ് ചെയ്യാനായി പണം ആവശ്യപ്പെട്ടു. പ്രതിയെ ചിറ്റാര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പിടികൂടിയത്. രാഹുല്‍ മധുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പത്തനംതിട്ടയിൽ പ്രണയം നടിച്ച് വശത്താക്കിയ ശേഷം ആത്മഹത്യാ ഭീഷണി മുഴക്കി കൈക്കലാക്കിയ 17 വയസുകാരിയുടെ നഗ്‌ന ഫോട്ടോകള്‍ പോണ്‍ വെബ്സൈറ്റുകളില്‍ അപ് ലോഡ് ചെയ്ത് പ്രചരിപ്പിച്ച 20കാരന്‍ അറസ്റ്റില്‍
Advertisement
Advertisement
Advertisement