breaking news New

മൂന്നാറിൽ കഠിനമായ മഞ്ഞ് : അതിശൈത്യം !!

സ്ഥലത്ത് അതിശൈത്യം ആണ് അനുഭവപ്പെടുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഡിസംബർ പകുതിയെത്തിയതോടെ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് ആണ് മൂന്നാറിൽ രേഖപ്പെടുത്തിയത്.

മൂന്നാർ ടൗൺ, നല്ലതണ്ണി, തെന്മല, ചെണ്ടുവര എന്നിവടങ്ങളിലാണ് 3 ഡിഗ്രി രേഖപ്പെടുത്തിയത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. വരും ദിവസങ്ങളിൽ താപനില മൈനസ് ആകുമെന്നാണ് മുന്നറിയിപ്പ്.

എന്നാൽ അതിശൈത്യത്തിലും പകൽ ചൂട് 22 ഡിഗ്രി സെൽഷ്യസാണ് താപനില. അതേസമയം മൂന്നാറിലെ മഞ്ഞുകാലം ആസ്വദിക്കാൻ സഞ്ചാരികളും നിരവധിയാണ് എത്തുന്നത്. ക്രിസ്തുമസ്, പുതുവത്സര അവധി കൂടി തുടങ്ങുന്നതോടെ തിരക്ക് ഉയരും എന്നാണ് കണക്കുകൂട്ടൽ.


Image
Image
Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5