അക്രമത്തിന് നേതൃത്വം നൽകിയത് ശരത്ത്, അശ്വന്ത്, അനുവിൻ, ആഷിക്, സച്ചിൻ, ജീവൻ എന്നിവരാണെന്ന് പോലീസ് വ്യക്തമാക്കി. പോലീസ് വാഹനം തകർത്തത് ഉൾപ്പടെ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
പാനൂരിൽ വാളുമായി യുഡിഎഫ് പ്രവർത്തകന്റെ വീട്ടിലെത്തി സിപിഎം പ്രവർത്തകർ ഒരാൾക്കുനേരെ വടിവാൾ വീശുകയും കാറും ബൈക്കും വെട്ടിപ്പൊളിക്കുകയും ചെയ്തു.
തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയാണ് പാനൂരിൽ സിപിഎം പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്. ന്യൂനം പറമ്പിലും മലപ്പട്ടത്തും യുഡിഎഫ് പ്രകടനത്തിന് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണമുണ്ടായി.
കണ്ണൂർ പാനൂരിലെ വടിവാൾ ആക്രമണത്തിൽ 50-ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്
Advertisement
Advertisement
Advertisement