നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നതായി പുറത്തു വരുന്ന വിവരം. 2017 ജനുവരി 3 ന് ഗോവയിൽ കൃത്യം നടത്താനായിരുന്നു പദ്ധതിയെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം നടി നായികയായ സിനിമ ചിത്രീകരിച്ചത് ഗോവയിലായിരുന്നു. ജനുവരി മൂന്നിന് നടിയെ എയർപോർട്ടിൽ നിന്ന് കൂട്ടിയത് പൾസർ സുനിയായിരുന്നു. തുടർന്നുളള ദിവസങ്ങളിലും ഇയാൾ നടിയുടെ ഡ്രൈവറായിരുന്നു. ബലാത്സംഗം ചെയ്യാൻ വാഹനം തേടി ജനുവരി മൂന്നിന് സുനിൽ സെന്തിൽ കുമാർ എന്നയാളെ വിളിച്ചതായുള്ള വിവരങ്ങളും വിചാരണ വേളയിൽ പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു.
നടി ആക്രമിക്കപ്പെട്ട കേസിൽ നാളെ വിധി വരാനിരിക്കെയാണ് വിചാരണയിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്.
അതേസമയം, ഗൂഢാലോചന നടക്കുന്നുണ്ടെന്ന് വരുത്തി തീർക്കാൻ ദിലീപ് വ്യാജ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് അന്വേഷണസംഘം കണ്ടെത്തി. ദിലീപിനെ പൂട്ടണം എന്നായിരുന്നു വാട്‌സാപ്പ് ഗ്രൂപ്പിൻ്റെ പേര്.
വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പിൻ്റെ സ്‌ക്രീൻഷോട്ടുകൾ പ്രചരിപ്പുവെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. മഞ്ജു വാര്യരുടെയും, എഡിജിപി ബി. സന്ധ്യയുടെയും വ്യാജ പ്രൊഫൈലുകൾ ഉൾപ്പെടുത്തിയായിരുന്നു ഗ്രൂപ്പ് ഉണ്ടാക്കിയത് എന്നാണ് പുറത്തു വരുന്ന വിവരം.
അതുപോലെ തന്നെ സിനിമ മേഖലയിൽ ദിലീപിനെതിരെ സംസാരിച്ചവരുടെയും, മാധ്യമ പ്രവർത്തകരുടെയും വ്യാജ പ്രൊഫയലുകൾ ഗ്രൂപ്പിൽ ആഡ് ചെയ്തു. താൻ കേസിൽ അന്യായമായി പ്രതിചേർക്കപ്പെട്ടതാണെന്ന വാദം ബലപ്പെടുത്താനാണ് വ്യാജ ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു.
നടിയെ ആക്രമിച്ച കേസിൽ വിചാരണയിലെ സുപ്രധാന വിവരങ്ങൾ പുറത്ത്
Advertisement
Advertisement
Advertisement