മൈലക്കാട് പാലത്തിന്റെ അപ്റോച്ച് റോഡിൽ ഗർത്തം രൂപം കൊണ്ടു. സർവ്വീസ് റോഡും ഇടിഞ്ഞ് താഴ്ന്നു. സ്കൂൾ ബസ് ഉൾപ്പെടെ നാലുവാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. സ്ഥലത്ത് വൻ ഗതാഗതകുരുക്ക് രൂപപ്പെട്ടു. വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്.
സംഭവത്തിൽ പൊതുമരാമത്ത് സെക്രട്ടറിയോട് മന്ത്രി പി എ മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി. ദേശീയപാത അതോറിറ്റിയിൽ നിന്ന് വിശദീകരണം തേടിയ ശേഷം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.
ദേശീയപാത അതോറിറ്റി അധികൃതരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തിരുവനന്തപുരം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പൂർണമായും നിയന്ത്രിക്കാൻ നിർദ്ദേശം. ക്രൈൻ എത്തിച്ച് കുടുങ്ങിയ വാഹനങ്ങൾ മാറ്റാനുള്ള ശ്രമം തുടരുന്നു.
കൊല്ലത്ത് ദേശീയ പാത ഇടിഞ്ഞ് താഴ്ന്നു
Advertisement
Advertisement
Advertisement