breaking news New

ബൈക്ക് കുഴിയിൽ വീണ് തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യം

കരകുളം ഏണിക്കര സ്വദേശിയായ ആകാശ് മുരളിയാണ് മരിച്ചത്. ടെക്നോ പാർക്കിൽ ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വഴയിലയ്ക്ക് സമീപം കുറവൂർ കോളത്ത് റോഡ് വികസനത്തിന്റെ ഭാഗമായി ഓടക്ക് കുഴിയെടുത്ത കുഴിയിലാണ് ആകാശിന്റെ ബൈക്ക് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ആകാശിനെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. കരകുളം ഏണിക്കര ദുർഗാലയൻ തിരുശക്തിയിലെ താമസക്കാരനാണ് മരിച്ച ആകാശ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5