കേരളകൗമുദിയില്‍ തിരുവനന്തപുരം, കണ്ണൂര്‍ ബ്യൂറോകളിലായി ദീര്‍ഘകാലം മാധ്യമപ്രവര്‍ത്തകനായിരുന്നു.
കേരളകൗമുദി പത്രാധിസമതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകരുടെ അവകാശ പോരാട്ടങ്ങളില്‍ മുന്നണിയില്‍ നിലകൊണ്ട ജയശങ്കര്‍ പത്രപ്രവര്‍ത്തക യൂണിയനെ കരുത്തുറ്റ സംഘടനയാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച നേതാവാണ്. 1998 - 99 , 2001-2003, 2003-2005 കാലയളവിലാണ് അദ്ദേഹം യൂനിയന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്.
തിരുവനന്തപുരം ജഗതി ജംഗ്ഷനില്‍ നിന്നും അനന്തപുരി ഓഡിറ്റോറിയത്തിന് സമീപമാണ് വീട്. അവിവാഹിതനായ അദ്ദേഹം സഹോദരിക്കൊപ്പമായിരുന്നു താമസം. മുന്‍ തിരുവനന്തപുരം മേയര്‍ സത്യകാമന്‍ നായരുടെ മകനാണ്. സംസ്‌കാരം ഇന്ന് വൈകീട്ട് നാലുമണിയോടെ തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍.
കേരള പത്രപ്രവര്‍ത്തക യൂണിയന്റെ (KUWJ ) മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് ജയശങ്കര്‍ (75) നിര്യാതനായി
Advertisement
Advertisement
Advertisement