breaking news New

കൊച്ചിയില്‍ ട്രെയിൻ അട്ടിമറി ശ്രമമെന്ന് സൂചന : റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തി !!

കൊച്ചി പച്ചാളം പാലത്തിനു സമീപമാണ് ട്രാക്കില്‍ ആട്ടുകല്ല് കണ്ടത്. റെയില്‍വേ പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന ട്രാക്കിലാണ് ആട്ടുകല്ല് കണ്ടെത്തിയത്.

വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെ ട്രാക്കിന്റെ നടുവിലായാണ് ആട്ടുകല്ല് കണ്ടത്. ഈ സമയം ഇതുവഴി കടന്നുപോയ മൈസൂരു-കൊച്ചുവേളി എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റാണ് കല്ല് ട്രാക്കില്‍ കിടക്കുന്നത് ശ്രദ്ധിച്ചത്. തുടര്‍ന്ന് ആര്‍പിഎഫിനെയും റെയില്‍വേ പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. റെയില്‍വെ പരിസരത്ത് കിടന്നിരുന്ന ആട്ടുകല്ലായിരുന്നു ഇതെന്നും രാത്രിയില്‍ ആരോ ട്രാക്കിലേക്ക് എടുത്തുവെച്ചതാകാമെന്ന് പ്രദേശവാസികള്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5