പദവി ദുരുപയോഗം ചെയ്ത ഡിവൈഎസ്പി ഗുരുതര കുറ്റകൃത്യമാണ് ചെയ്തതെന്ന് ആഭ്യന്തര വകുപ്പ് സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കി. പരാതിക്കാരിയെ പീഡിപ്പിച്ചതിനും കൈക്കൂലി വാങ്ങിയതിനും തെളിവുണ്ട്.
ഉമേഷ് പൊലീസ് സേനയുടെ പ്രതിച്ഛായക്ക് കളങ്കം ഏൽപ്പിച്ചു എന്നും ഉത്തരവിൽ പറയുന്നു. പീഡന പരാതിയെത്തുടർന്ന് ഉമേഷ് അവധിയിൽ പ്രവേശിച്ചിരുന്നു. വടകര ഡിവൈഎസ്‍പിയുടെ പകരം ചുമതല നാദാപുരം കൺട്രോൾ റൂം ഡിവൈഎസ്പിക്ക് നൽകിയിട്ടുണ്ട്.
ആത്മഹത്യ ചെയ്ത ചെര്‍പ്പുള്ളശ്ശേരി സിഐയുടെ കുറിപ്പിലൂടെയാണ് അനാശാസ്യ കേസിൽ അറസ്റ്റിലായ സ്ത്രീയെ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന വിവരം ആദ്യമായി പുറത്ത് വന്നത്.
കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച കേസിൽ വടകര ഡിവൈഎസ്പി എ. ഉമേഷിന് സസ്പെൻഷൻ
Advertisement
Advertisement
Advertisement