breaking news New

‘ദിവ്യ ഗര്‍ഭം ധരിപ്പിക്കാ’മെന്ന് പറഞ്ഞ് യുവതിയെ ബലാത്സംഗം ചെയ്തയാള്‍ അറസ്റ്റില്‍

മലപ്പുറം കാളികാവ് സ്വദേശി സജിന്‍ ഷറഫുദ്ദീനെയാണ് തിരുവനന്തപുരത്തു നിന്ന് കൊളത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

പരാതിക്കാരിയുടെ ക്വാര്‍ട്ടേഴ്‌സിലേക്ക് അതിക്രമിച്ച് കടന്ന് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. ഒരു ആത്മീയ യൂട്യൂബ് ചാനല്‍ വഴിയാണ് സജിന്‍ ഷറഫുദ്ദീനെ യുവതി പരിചയപ്പെട്ടത്. ആഭിചാരക്രിയ വശമുണ്ടെന്ന് വിശ്വസിപ്പിച്ച് യുവതിയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.

ഇയാള്‍ക്കെതിരേ സമാന കേസുകള്‍ വേറെയുമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നിരവധി സ്ത്രീകള്‍ ഇയാള്‍ക്കെതിരേ പരാതിയുമായി രംഗത്തു വന്നതായാണ് വിവരം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5