മല്ലപ്പള്ളി /ആനിക്കാട് : ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം പ്രകടമാണെന്നും യു.ഡി.എഫ് തരംഗം ആഞ്ഞടിക്കുമെന്നും കേരള കോൺഗ്രസ് സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ.
യു.ഡി.എഫ് ആനിക്കാട് മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം ചെയർമാർ തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു.
കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം അഡ്വ .റജി തോമസ്,ഡി.സി.സി സെക്രട്ടറി കോശി. പി സഖറിയ, പി.കെ. ശിവൻകുട്ടി, സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.പി.ഫിലിപ്പ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ലിൻസൺ പാറോലിക്കൽ ,ജില്ലാ പഞ്ചായത്തു സ്ഥാനാർത്ഥി ജി. സതീഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികളായ ലൈല അലക്സാണ്ടർ ( ആനിക്കാട്) ലെബിൻ ജോസഫ് പ്രുന്നവേലി) നേതാക്കളായ പി.റ്റി. ഏബ്രഹാം, കെ.പി.സെൽവകുമാർ, പി.എം. ബഷീർ കുട്ടി, ദേവദാസ് മണ്ണൂരാൻ എന്നിവർ പ്രസംഗിച്ചു.
ഗ്രാമപഞ്ചായത്തു സ്ഥാനാർത്ഥികളായ വിജയകുമാർ റ്റി.സി, മോളിക്കുട്ടി സിബി, ദേവദാസ് മണ്ണൂരാൻ, പി.റ്റി. ഏബ്രഹാം, പ്രമീള വസന്ത് മാത്യു,ലിയാക്കത്ത് അലിക്കുഞ്ഞ്, ജോസഫ് അടിപുഴ, ജഗദമ്മ റ്റി. കെ, രശ്മി റ്റി.ജി, ജിനോ എം. ജോർജ്, ബിജു സി മാത്യു, ഷേർലി ജോർജ്, തോമസ് മാത്യു, ഷീബ സി.റ്റി. എന്നിവരെ ഹാരമണിയിച്ചു സ്വീകരിച്ചു.
തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് തരംഗം : കുഞ്ഞുകോശി പോൾ
Advertisement
Advertisement
Advertisement