breaking news New

തിരുവനന്തപുരത്ത് റോഡ് നിര്‍മാണം വൈകുന്നതിലുള്ള ജനരോഷം തണുപ്പിക്കാന്‍ വീഡിയോ എടുത്ത് പ്രചരിപ്പിക്കാന്‍ ശ്രമിച്ച കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എയുടെ പണി പാഴായി

നിര്‍മാണ കരാറുകാരെ പരസ്യമായി ശാസിക്കുന്ന കടകം പള്ളിയുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍മഴ പെയ്യിക്കുന്നുണ്ട്. കടകംപള്ളിയെയും പാര്‍ട്ടിയെയും ട്രോളിവെളുപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ.

ശ്രീകാര്യത്ത് നടക്കുന്ന റോഡ് നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതില്‍ പൊതുജനം വലിയ പ്രതിഷേധത്തിലാണ്. പ്രവര്‍ത്തകര്‍ക്ക് വോട്ടുചോദിച്ച് വീടുകളില്‍ പോകാന്‍ കഴിയാത്ത അവസ്ഥയിലും.

തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കാന്‍ യഥാസമയം പണി തീര്‍ക്കാത്തതിനാല്‍ കടകംപള്ളി കരാറുകാരനെ ശാസിച്ചു എന്ന് കാണിക്കാനാണ് വീഡിയോ തയാറാക്കിയത്.

ശാസന നടത്തുമ്പോള്‍ കടകംപള്ളിയുടെ ഷര്‍ട്ടില്‍ മൈക്ക് ഉണ്ടായിരുന്നു. മൈക്ക് വച്ചാണോ ശാസിക്കുന്നതെന്ന് വ്യാപക പ്രചരണം തുടങ്ങി. ഇതോടെ കടകംപള്ളിയുടെ കള്ളക്കളി പുറത്തായി.

ഷര്‍ട്ടില്‍ മൈക്ക് പിടിപ്പിച്ച് നടത്തുന്ന ശകാരവര്‍ഷം തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രകടനമാണെന്നുമാണ് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ എംഎല്‍എയുടെ വാലിന് തീപിടിച്ചിരിക്കുകയാണെന്നും ക്യാമറയും മൈക്കും കുത്തിയുള്ള അഭിനയം ഗംഭീരം, വേഗം നോക്കൂ എനിക്ക് ജയിലില്‍ പോകാനുള്ളതാണ്, ആ മൈക്ക് പിന്നില്‍ വച്ചാല്‍ മതിയായിരുന്നു, ഞങ്ങള്‍ വിശ്വസിച്ചു, ഇതുവരെ ഉറങ്ങുകയായിരുന്നോ എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.

അതേസമയം ശ്രീകാര്യത്തെ റോഡ് പരിതാപകരമായ അവസ്ഥയിലാണെന്നും വീഡിയോ എടുത്ത് ജനങ്ങളെ കാണിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം ശ്രമിച്ചതാണെന്നും മൈക്ക് ഓണായിരുന്നത് അറിഞ്ഞില്ലെന്നുമാണ് കടകംപള്ളിയുടെ വിശദീകരണം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5