വലിയമല പൊലീസിലാണ് ആദ്യമായി കേസ് എടുത്തത്. പിന്നീട് കേസ് അന്വേഷണം നേമം പൊലീസിന് കൈമാറി. ലൈംഗികപീഡനം, ഗർഭഛിദ്രത്തിന് പ്രേരണ, വധഭീഷണി തുടങ്ങിയ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. റൂറൽ എസ്പിയുടെ മേൽനോട്ടത്തിൽ കഴിഞ്ഞ ദിവസം യുവതിയുടെ വിശദമായ മൊഴി പൊലീസ് എടുത്തിരുന്നു. ഗർഭഛിദ്രം സംഘടിപ്പിച്ചതാണെന്ന പ്രധാന ആരോപണത്തെ കേന്ദ്രീകരിച്ചാണ് കേസ് ചുമത്തിയത്. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതിന് ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ക്രൈംബ്രാഞ്ച് നീങ്ങും.
ഇന്നലെ സെക്രട്ടേറിയറ്റിൽ നേരിട്ട് എത്തി മുഖ്യമന്ത്രിക്കാണ് യുവതി പരാതി നൽകിയത്. തുടർന്ന് മുഖ്യമന്ത്രി പരാതി ഡിജിപിക്കു കൈമാറി. രാത്രി പൊലീസും പരാതിക്കാരിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. സംഭാഷണങ്ങൾ, ചാറ്റുകൾ, മെഡിക്കൽ രേഖകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ യുവതി കൈമാറിയിട്ടുണ്ട്.
ഇന്ന് കോടതിയിൽ അപേക്ഷ നൽകി യുവതിയുടെ രഹസ്യമൊഴി എടുപ്പിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. മുൻകൂർ ജാമ്യാപേക്ഷ നൽകൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടവുമായി രാഹുൽ ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത ലൈംഗികാരോപണക്കേസ് പരാതിക്കാരിയുടെ നിസ്സഹകരണത്തെ തുടർന്ന് മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞിരുന്നില്ലെന്ന പശ്ചാത്തലത്തിലാണ് പുതിയ കേസ് കൂടുതൽ ശ്രദ്ധയാകർഷിക്കുന്നത്.
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു
Advertisement
Advertisement
Advertisement