breaking news New

ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജിൽ ബസ് നന്നാക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ മെക്കാനിക്കിന് ദാരുണാന്ത്യം !!

കട്ടച്ചിറ സ്വദേശിയായ കുഞ്ഞുമോൻ ആണ് മരിച്ചത്.

വൈകിട്ട് ആറരയോടെയായിരുന്നു അപകടം.ടർബോ മാറ്റിയതിന് ശേഷം വാഹനം സ്റ്റാർട്ട് ചെയ്തപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. എഞ്ചിൻ ഭാഗമാണ് പൊട്ടിത്തെറിച്ചത്.

ഗുരുതരമായി പരുക്കേറ്റ കുഞ്ഞുമോനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടത്തിൻ്റെ കാരണം വ്യക്തമല്ല.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5