പത്തനംതിട്ട : താജുദ്ദീൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് പരാതി . അയിരൂർ പ്ലാങ്കമൺ സ്വദേശി വീടിൻറെ കരം അടയ്ക്കുവാനായി പഞ്ചായത്തിൽ ചെന്നപ്പോൾ താജുദ്ദീൻ പ്ലാങ്കമൺ സ്വദേശിയുമായി കുശല അന്വേഷണം നടത്തുകയും കുശല അന്വേഷണം നടത്തുന്ന സമയത്ത് താജുദ്ദീൻ തൻറെ മൊബൈൽ ഫോണിൽ തങ്ങൾ പരസ്പരം സംസാരിച്ച ഭാഗങ്ങൾ മുഴുവൻ രഹസ്യമായി റെക്കോർഡ് ചെയ്യുകയും താജുദ്ദീൻ തനിക്ക് ഇഷ്ടമുള്ള ഭാഗങ്ങൾ കട്ട് ചെയ്ത് എഡിറ്റ് ചെയ്തശേഷം സമൂഹമാധ്യമങ്ങൾ വഴി തന്നെയും കുടുംബത്തെയും ഇല്ലാതാക്കുവാനും ശ്രമിച്ചതായി ആണ് പരാതി.
പരാതി ലഭിച്ചപ്പോൾ തന്നെ പത്തനംതിട്ട വനിതാ സെല്ലിൽ നിന്ന് താജുദ്ദീനെ വിളിച്ച് അറിയിക്കുകയും പിറ്റേദിവസം ഹാജരാകണം എന്ന് അറിയിച്ചപ്പോൾ തനിക്ക് നോട്ടീസ് കിട്ടിയതിനുശേഷം മാത്രമേ താൻ ഹാജരാകൂ എന്നാണ് താജുദ്ദീൻ വനിത സെലിലെ ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടർന്ന് നവംബർ മാസം 24-ാം തീയതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഹാജരാകുവാൻ വനിതാ സെല്ലിൽ നിന്ന് താജുദ്ദീൻ ഉൾപ്പെടെ മൂന്ന് പേർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. ഇതിന് സമാനമായി മുൻപും ഇദ്ദേഹത്തിൻറെ ഭാഗത്തുനിന്ന് ഇത്തരം പരാതികൾ ഉണ്ടായിട്ടുള്ളതും അതിന്മേൽ പഞ്ചായത്ത് വകുപ്പ് നടപടി കൈകൊണ്ടിട്ടുള്ളതും ആകുന്നു.
നാരങ്ങാനം ഗ്രാമപഞ്ചായത്തിൽ വനിത അംഗത്തോട് അപമര്യാതയായി പെരുമാറിയതിന് നിയമ നടപടികൾ നേരിട്ടുള്ളതും പത്തനംതിട്ട കൊറ്റനാട് പഞ്ചായത്തിൽ വിവിധ ആവശ്യങ്ങൾക്ക് വരുന്ന സ്ത്രീകളെ രാത്രികാലങ്ങളിൽ ഫോണിലൂടെ വിളിച്ച് അസഭ്യം പറയുക ഈ പരാതിയിലും പഞ്ചായത്ത് നടപടിക്കൊണ്ടിട്ടുള്ളതാകുന്നു.
മല്ലപ്പള്ളി സ്വദേശിനി കൊടുത്ത കേസിന്മേൽ നവംബർ മാസം 26 തീയതി ചൊവ്വാഴ്ച അദാലത്തിനായി ഹാജരാകുവാൻ കോടതി ലീഗൽ അതോറിറ്റി നിർദ്ദേശിച്ചിരിക്കുന്നു. ഇദ്ദേഹത്തിൻറെ വികലാംഗത്വം സംബന്ധിച്ച് പുന: പരിശോധിച്ച് നാലാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആയി ദേശീയ മനുഷ്യാവകാശ കമ്മീഷൻ ബഹുമാനപ്പെട്ട പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റിനും പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കും ഉത്തരവ് ഇറക്കിയിട്ടുള്ളതും ആകുന്നു.
തന്റെ സർവീസ് കാലയളവിൽ പഞ്ചായത്ത് രേഖകൾ തിരുത്തുക പഞ്ചായത്തിന്റെ പ്രധാന രേഖകൾ നശിപ്പിക്കുക തുടങ്ങി അഞ്ച് തവണ ഇദ്ദേഹം നിയമനടപടികൾക്ക് വിധേയനായിട്ടുണ്ട്. PSC ഭിന്നശേഷി സംവരണ അടിസ്ഥാനത്തിലാണ് ഇദ്ദേഹം ജോലിയിൽ കയറി പറ്റിയത്. എന്നാൽ അദ്ദേഹത്തിൻറെ വികലാംഗത്വം പുന പരിശോധിക്കണം എന്ന പരാതിയിൽ മേൽ വകുപ്പ് തല അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു.
സമൂഹമാധ്യമങ്ങൾ വഴി വ്യക്തിപരമായി തന്നെ ആക്ഷേപിച്ചു എന്ന പരാതിയിൽ മേൽ അയിരൂർ ഗ്രാമപഞ്ചായത്ത് ക്ലർക്ക് കെ എ താജുദ്ദീന് എതിരെ പരാതി
Advertisement
Advertisement
Advertisement