11.49 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം) പ്രാരംഭ വില. നാല് പ്രധാന വേരിയന്‍റുകളിലും മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളിലും ആറ് കളര്‍ സ്‌കീമുകളിലും ഇത് ലഭ്യമാണ്.
മാരുതി സുസുക്കി വിക്ടോറിസ്, മാരുതി ഗ്രാന്‍റ് വിറ്റാര, ഹ്യൂണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, ടൊയോട്ട അര്‍ബന്‍ ക്രൂസര്‍, ഹോണ്ട എലിവേറ്റ്, ഫോക്സ് വാഗണ്‍ ടൈഗുണ്‍ എന്നീ മോഡലുകള്‍ ടാറ്റാ സിയറയുടെ എതിരാളികളാണ്. ഇതില്‍ ഹ്യൂണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ് എന്നിവയായിരിക്കും ടാറ്റാ സിയറുയുടെ പ്രധാന എതിരാളികള്‍. ഹ്യൂണ്ടായ് ക്രെറ്റ 10.7 ലക്ഷത്തില്‍ തുടങ്ങി 20.2 ലക്ഷത്തില്‍ അവസാനിക്കുന്ന ഒമ്പത് മോഡലുകളാണ് അവതരിപ്പിക്കുന്നതെങ്കില്‍ കിയ സെല്‍റ്റോസ് 10.8 ലക്ഷം മുതല്‍ 19.8 ലക്ഷം വരെയുള്ള എട്ട് മോഡലുകളിലും ലഭ്യം. ടാറ്റാ സിയറയുടെ പുതിയ എഞ്ചിനീയറിംഗ്, അഡ്വാന്‍സ്ഡ് സേഫ്റ്റി ഫീച്ചറുകള്‍, ആധുനിക സാങ്കേതിക വിദ്യ എന്നിവ വേറിട്ടു നില്‍ക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. 1,715എംഎം ഉയരം ആണ് ടാറ്റ സിയറയുടെ പ്രത്യേകത. മറ്റ് കമ്പനികളുടെ ഇതേ മോഡല്‍ എസ് യുവികളെ അപേക്ഷിച്ച് ഉയരക്കൂടുതല്‍ ടാറ്റാ സിയറയ്‌ക്കാണെന്നതിനാല്‍ ഇത് കൂട്ടത്തില്‍ വേറിട്ട് തലയെടുപ്പോടെ നില്‍ക്കും.
ടാറ്റ കാറുകളില്‍ ഇതുവരെ കാണാത്ത കുറെ പുതുമകള്‍ അവതരിപ്പിക്കുന്നുണ്ട്. ടാറ്റയുടെ കര്‍വിനും ഹാരിയറിനും ഇടയിലാണ് ടാറ്റ സിയറുടെ സ്ഥാനം. ത്രീ സ്ക്രീന്‍ ഡാഷ് ബോര്‍ഡ് എന്നതാണ് ടാറ്റ അവരുടെ സിയറ മോഡലില്‍ ആദ്യമായി അവതരിപ്പിക്കുന്നത്. ഇത് കാര്‍ ക്യാബിന് പ്രീമിയം അന്തരീക്ഷം നല്‍കുന്നു. 10.25 ഇഞ്ച് ഡിജിറ്റല്‍ ക്ലസ്റ്റര്‍, 12.3 ഇഞ്ച് സെന്‍ട്രല്‍ ടച്ച് സ്ക്രീന്‍, 12.3 ഇഞ്ച് പാസഞ്ചര്‍ ഡിസ്പ്ലേ എന്നിവ ഇതില്‍ ഉണ്ട്. മിറര്‍ സിങ്ക് ചെയ്യുന്നതിനുള്ള സൗകര്യം ഇതിലുണ്ട്. ഇത് മുന്‍പ് ഒരു ടാറ്റയുടെ പ്രീമിയം കാറുകളില്‍ മാത്രം കണ്ട സവിശേഷതയാണ്. ഓഗ് മെന്‍റ് റിയാലിറ്റിയും ഈ കാര്‍ അവതരിപ്പിക്കുന്നു. നാവിഗേഷന്‍ നിര്‍ദേശങ്ങള്‍, മുന്നറിയിപ്പുകള്‍ എന്നിവ വിന്‍ഡ് സ്ക്രീനില്‍ നേരിട്ട് പ്രദര്‍ശിപ്പിക്കുന്നു.
158bhp പവറും 255Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന പുതിയ 1.5 ലിറ്റര്‍ GDi ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് പുതിയ തലമുറ ടാറ്റ സിയറ വാഗ്ദാനം ചെയ്യുന്നത്. എഞ്ചിനില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ സംവിധാനമാണ്. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍, അല്ലെങ്കില്‍ ഏഴ് സ്പീഡ് DCT എന്നിവയിലും ഇത് ലഭിക്കും. ഡീസൽ വേരിയന്‍റുകൾക്ക് കരുത്ത് പകരുന്നത് ടാറ്റാ കർവ്വിന്റെ 1.5 ലിറ്റർ എഞ്ചിനാണ്, ഇത് 118PS പവറും 260Nm ടോർക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് MT അല്ലെങ്കില്‍ ഏഴ് സ്പീഡ് DCT എന്നിവയിലും ഇത് ലഭിക്കും.
സൗണ്ട് ബാറുള്ള 12-സ്പീക്കര്‍ JBL സൗണ്ട് സിസ്റ്റം, HUD, പുതിയ സെന്റര്‍ കണ്‍സോള്‍ എന്നിവയാണ് അകത്തളത്തില്‍ വരുന്നത്. ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ, ലെവല്‍ 2 ADAS, 360ഡിഗ്രി കാമറ, പവര്‍ഡ്, വെന്‍റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍. എല്ലാ പതിപ്പുകളിലും സുരക്ഷയുടെ ഭാഗമായി ആറ് എയര്‍ബാഗുകള്‍, EBD ഉള്ള ABS, സ്റ്റെബിലിറ്റി പ്രോഗ്രാം, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടിംഗ് പോയിന്‍റുകള്‍ എന്നിവയുമുണ്ട്.
ഡിസംബര്‍ 16 മുതല്‍ ബുക്കിങ്ങും ജനുവരി 15 മുതല്‍ ഡെലിവറിയും ആരംഭിക്കും.
ടാറ്റയുടെ നിര്‍ത്തിപ്പോയ പഴയ മോഡലുകള്‍ വീണ്ടും പുതുമകളോടെ വിപണിയില്‍ എത്തിച്ച് ടാറ്റയുടെ പരീക്ഷണം : ടാറ്റ സിയറ എന്ന എസ് യു വി പുതുമകളോടെ എത്തുന്നു ...
Advertisement
Advertisement
Advertisement