breaking news New

പത്തനംതിട്ടയില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുട്ടി മരിച്ചു

എട്ട് വയസ്സുകാരി ആദിലക്ഷ്മിയാണ് മരിച്ചത്. പത്തനംതിട്ട തൂമ്പാക്കുളത്താണ് സംഭവം.

ശ്രീനാരായണ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് മരിച്ച ആദിലക്ഷ്മി. ഓട്ടോ തോട്ടിലേക്ക് മറിഞ്ഞാണ് അപകടം നടന്നത്. ഡ്രൈവര്‍ക്കും മറ്റൊരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഓട്ടോറിക്ഷയിൽ അഞ്ചു കുട്ടികളാണ് ഉണ്ടായിരുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5