breaking news New

പഞ്ചായത്ത് തിരഞ്ഞെടുപ്പ് : സർക്കാരിന് എതിരായ വിധിയെഴുത്താകും ; പ്രൊഫ. പി. ജെ. കുര്യൻ

മല്ലപ്പള്ളി : സമസ്ത മേഖലകളിലും പരാജയപ്പെട്ട ഇടതു മുന്നണി സർക്കാരിനെതിരെയുള്ള വിധിയെഴുത്താകും വരാൻ പോകുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പെന്ന് കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം പ്രൊഫ. പി.ജെ കുര്യൻ.

ഭരണത്തിൻ്റെ അവസാന നാളുകൾ എത്തുമ്പോൾ സി.പി.എം ൻ്റെ തനി നിറം വെളിച്ചത്താകുകയാണ്. ശബരിമലയിലെ അന്വേഷണം സത്യസന്ധമായി മുമ്പോട്ടു പോയാൽ വൻ സ്രാവുകൾ വലിയിലാകും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് മല്ലപ്പള്ളി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് മണ്ഡലം ചെയർമാൻ റ്റി.എസ് ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു.

ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ, കേരള കോൺഗ്രസ് സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞു കോശി പോൾ,കെ.പി.സി.സി നിർവ്വാഹക സമിതി അംഗം റജി തോമസ്, നാഷണൽ ജനതാദൾ ജനറൽ സെക്രട്ടറി മധു ചെമ്പുകുഴി, ഡി.സി സി സെക്രട്ടറി കോശി.പി. സഖറിയ, ജോർജ് തോമസ്.

ജില്ലാ പഞ്ചായത്തു സ്ഥാനാർത്ഥികളായ ഡോ. ബിജു .ടി. ജോർജ് ( മല്ലപ്പള്ളി ) ജി. സതീഷ് ബാബു (ആനിക്കാട്), ബ്ലോക്ക് പഞ്ചായത്തു സ്ഥാനാർത്ഥികളായ എബി മേക്കരിങ്ങാട്ട് (മടുക്കോലി) ലൈല അലക്സാണ്ടർ ( ആനിക്കാട്) എം.കെ. കൃഷ്ണൻകുട്ടി (മല്ലപ്പള്ളി ) , എ.ഡി. ജോൺ (കീഴ്വായ്പൂര് )സാം പട്ടേരിൽ, ഉണ്ണികൃഷ്ണൻ നടുവിലേമുറി, കീഴ്വായ്പൂര് ശിവരാജൻ , വി. തോമസ് മാത്യു, സജി തോട്ടത്തിമലയിൽ ,എം കെ. സുഭാഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

റ്റി.എസ് ചന്ദ്രശേഖരൻ നായർ ചെയർമാനും എം.കെ. സുഭാഷ് കുമാർ കൺവീനറുമായി തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.

ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർത്ഥികളായ
1. ഷൈനി ഫിലിപ്പ്
2. അതിൽ വി. കുറവക്കര
3. അനിൽ കെ ആൻ്റണി
4. സോഫി ജോജോ
5. സാറാമ്മ ഏബ്രഹാം
6. ജീന കെ ചാക്കോ
7. ജോൺസൺ കുര്യൻ
8. ഷൈബി ചെറിയാൻ
9. അനു എബി വർഗീസ്
10. പ്രമോദ് ലാൽ
11. കെ.ജി. സാബു
12. അനിത പി. മാത്യു
13. സിന്ധു സുബാഷ്
14. വിദ്യാമോൾ എസ്
15. വർഗീസ് ചെറിയാൻ എന്നിവരെ ഹാരമണിയിച്ചു സ്വീകരിച്ചു.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5