അര കിലോയോളം എം ഡി എം എയുമായി കോഴിക്കോട് ഫറുക്ക് സ്വദേശിയായ
സോഫ്റ്റ് വെയർ എഞ്ചിനീയർ പിടിയിലായി. ഫറൂഖ് സ്വദേശിയായ ശ്രീമോൻ എന്നയാളെയാണ് ഇയാൾ വാടകയ്ക്ക് താമസിക്കുന്ന അരൂരിലെ വീട്ടിൽ നിന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അരുർ പൊലിസും ചേർന്ന് പിടി കൂടിയത്.
ഇയാൾ മുമ്പ് ലഹരിക്കേസുകളിലും പോക്സോ കേസിലും അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ജില്ലയിലെ ഏറ്റവും വലിയ സിന്തറ്റിക് മയക്ക് മരുന്ന് വേട്ടയാണ് ഇതെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ഒരുമാസമായി അരൂരിൽ ഭാര്യയ്ക്കൊപ്പം വാടകവീട്ടിൽ താമസിച്ച് ലഹരിവിൽപന നടത്തുകയായിരുന്നു ശ്രീമോൻ എന്നാണ് പൊലീസ് പറയുന്നത്.
ആലപ്പുഴയിലെ അരൂരിൽ വൻ മയക്ക് മരുന്ന് വേട്ട
Advertisement
Advertisement
Advertisement