breaking news New

വിദ്യാർത്ഥികൾക്കുള്ള "സംസ്ഥാന ശിഷ്യ ശ്രേഷ്ഠ പുരസ്കാരം" ; അപേക്ഷ ക്ഷണിച്ചു....

സംസ്ഥാന തലത്തിൽ വിദ്യാർഥികൾക്കുള്ള 5ാമത് ശിഷ്യ ശ്രേഷ്ഠ അവാർഡിന് അപേക്ഷ ക്ഷണിച്ചു .

വിശിഷ്ഠ സേവനത്തിന് അധ്യാപകർക്ക് നൽകുന്ന ഗുരു ശ്രേഷ്ഠ അവാർഡിന്റെ മാതൃകയിൽ പഠനത്തോടൊപ്പം മികച്ച സാമൂഹ്യ സേവനങ്ങളും,ജൈവ വൈവിദ്ധ്യ സംരക്ഷണ പ്രവർത്തനങ്ങളും നടത്തുന്ന സന്നദ്ധ പ്രവർത്തകരായ വിദ്യാർഥികൾക്ക് സംസ്ഥാന തലത്തിൽ മാസ്റ്റേഴ്സ് ഫൗണ്ടേഷൻ നൽകുന്ന പുരസ്കാരമാണ് " ശിഷ്യ ശ്രേഷ്ഠ" അവാർഡ്.

മാനവിക മൂല്യങ്ങളുള്ള,
നല്ല ദിശാ ബോധമുള്ള,ദേശസ്നേഹികളായ,സാമൂഹ്യപ്രതിബന്ധതയുള്ള വിദ്യാർഥികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിച്ച് വിവിധ മേഖലകളിൽ നേതൃത്വത്തിൽ കൊണ്ടുവരുന്നതിനുള്ള ഒരു യത്നമാണ് ഈ അവാർഡ് വിതരണത്തിലൂടെ നടത്തുന്നത്.

സാമൂഹ്യപ്രവർത്തനം നടത്തുന്ന റോൾ മോഡലുകളായ കുട്ടികൾക്ക് അനുമോദനവും,പ്രോത്സാഹനവും,സഹായവും,അംഗീകാരവും നൽകുക എന്നതും ഈ പരിപാടിയുടെ ഒരു ലക്ഷ്യമാണ്.
ഹൈസ്കൂൾ,ഹയർസെക്കന്ററി,
കോളജ് തലത്തിലുള്ള മികച്ച മാതൃകാ സോഷ്യൽ വർക്കറായിട്ടുള്ള വിദ്യാർത്ഥികൾക്കാണ് ഈ അവാർഡ് നൽകുന്നത്.

പുരസ്കാരത്തിന് അർഹരായ വിദ്യാർത്ഥിയുടെ പേര്
പി.ടി.എ കൾക്കും,സന്ധദ്ധ സംഘടനകൾക്കും ,ഏതെങ്കിലും അവാർഡ് നേടിയ സാമൂഹ്യ പ്രവർത്തകർക്കും ശുപാർശ ചെയ്യാം.

2026 ജനുവരി മാസത്തിൽ നടക്കുന്ന ചടങ്ങിൽ വിജയികളെ സർട്ടിഫിക്കറ്റും,മെമന്റോയും,
ട്രോഫിയും,ക്വാഷ് അവാർഡും നൽകി പൊന്നാടയണിയിച്ച് ആദരിക്കും.

മുൻ പാഠപുസ്തക നിർമ്മാണ സമിതി അംഗവും,റിട്ടയർ ചെയ്ത അധ്യാപകനും ,വിദ്യാഭ്യാസ-സാമൂഹ്യ-പരിസ്ഥിതി പ്രവർത്തകനുമായ കെ.ജി.റെജി (മണി മാഷ്) ആണ് ഈ ശിഷ്യശ്രേഷ്ട അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഇന്ന് കൗമാരക്കാരിലും,യുവാക്കളിലും,
സമൂഹത്തിലും വർദ്ധിച്ചു വരുന്ന അക്രമങ്ങൾ,തീവ്രവാദം,
ആത്മഹത്യകൾ,മയക്കുമരുന്ന് ഉപയോഗം,ചൂഷണങ്ങൾ,ലൈംഗിക അരാജകത്വം,അനുസരണയില്ലായ്മ, അനാഥരവ് തുടങ്ങിയവ മാറ്റുന്നതിനുള്ള ഒരു ശ്രമംകൂടി ഈ പരിപാടിക്ക് പിന്നിലുണ്ട്.

ഇന്നത്തെ കുട്ടികൾ സൽസ്വഭാവമുള്ളവരും,സത്യസന്ധരും,അർപ്പണ ബോധമുള്ളവരും ,ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നവരുമായി ആയി വളർന്ന് ഭാവിയിൽ രാഷ്ട്രീയ-ഔദ്യോഗിക-മത-ഭരണ നേതൃത്വങ്ങളിലേക്ക് വന്ന് സമൂഹത്തിലെ ഇപ്പോഴത്തെ അപജയത്തിന് മാറ്റമുണ്ടാക്കുക എന്നതാണ് ഈ പുരസ്കാരത്തിന്റെ പ്രഥമ ലക്ഷ്യം.

കുട്ടികളെ അപകടകരമായ പ്രവണതകളിൽ നിന്ന് മോചിപ്പിച്ച് ,പൗരാവകാശബോധവും,ലക്ഷ്യ ബോധവും,ഐക്യബോധവും,സമഭാവനയും,സാർവ്വ ദേശീയ സ്നേഹവും,പരിസ്ഥിതി സംരക്ഷണ ശീലവും,കാർഷിക വിജ്ഞാനവും,ശുചിത്വ-ആരോഗ്യ ബോധവും,കാരുണ്യവും,നന്മയും,ക്ഷമയും,സാഹോദര്യവും,മികച്ച സാമൂഹികാവബോധവുമുള്ള,നേതൃത്വ ഗുണമുള്ള നല്ല പൗരൻമാരായി വളർത്തിയെടുക്കുക എന്നതാണ് ഈ അവാർഡ് നൽകുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഓരോ വർഷവും അവാർഡ് നേടുന്നവരെ ഉൾപ്പെടുത്തുന്നതിന് രൂപീകരിച്ച വാട്സപ് ഗ്രൂപ്പിലൂടെ തുടർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

അർഹതപ്പെട്ടവർക്ക് അംഗീകാരം കൊടുക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളിൽ കുട്ടികൾ ചെയ്തിട്ടുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി ജാതി -മത-രാഷ്ട്രീയ-ഭരണ പരിഗണന നൽകാതെ സംസ്ഥാന തലത്തിൽ ആണ് ഈ അവാർഡിന്റെ വിധി നിർണയം നടത്തുന്നത്.

അപേക്ഷ പുരിപ്പിച്ച് സ്ഥാപന മേധാവിയുടേയും ,ഏതെങ്കിലും അവാർഡ് നേടിയ സാമൂഹ്യ പ്രവർത്തന്റെയും സാക്ഷ്യ പത്രത്തോടൊപ്പം നൽകണം. ചെയ്തിട്ടുള്ള പ്രവർത്തതങ്ങളുടെ രേഖകൾ (ഉദാ: നോട്ടീസ്,പത്രവാർത്ത കട്ടിംഗുകൾ,ചാനൽ ക്ലിപ്പുകൾ,പെൻഡ്രൈവുകൾ തുടങ്ങിയവ) ഒരു ഫയലാക്കി തരികയും വേണം.

നേരത്തെ ശിഷ്യ ശ്രേഷ്ഠ പുരസ്കാരം ലഭിച്ച കുട്ടികൾ അപേക്ഷിക്കേണ്ടതില്ല.

അപേക്ഷാ ഫോറത്തിനും ,വിശദവിവരങ്ങൾക്കും 9048685287 എന്ന നമ്പറിൽ ബന്ധപ്പെടണം.

പൂരിപ്പിച്ച അപേക്ഷ കെ.ജി.റെജി,ചീഫ് കോ-ഓർഡിനേറ്റർ ,"സംസ്ഥാന ശിഷ്യ ശ്രേഷ്o പുരസ്കാരം",നളന്ദ,ഇടപ്പരിയാരം പി.ഒ.689643,ഇലന്തൂർ,പത്തനംതിട്ട എന്ന വിലാസത്തിൽ 2025 ഡിസംബർ 31 ന് മുൻപ് ലഭിച്ചിരിക്കണം.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5