അഞ്ച് പേർക്ക് പുതുജന്മം നൽകിയാണ് റോസമ്മ യാത്രയായത്.
മസ്തിഷ്കമരണത്തെ തുടർന്ന് റോസമ്മയുടെ രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. തീവ്രദുഃഖത്തിലും അവയവം ദാനം ചെയ്യാന്‍ സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു.
നവംബർ അഞ്ചിനാണ് ഭർത്താവിൻ്റെ ഓട്ടോറിക്ഷയിൽ വിശ്രമിക്കുമ്പോള്‍ കാർ ഇടിച്ച് അപകടമുണ്ടായത്. കാർ ഉടമ അപകടശേഷം വാഹനം നിർത്താതെ പോയിരുന്നു.
കോട്ടയം പാലായിൽ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട റോസമ്മ ഉലഹന്നാൻ ഇനി അഞ്ച് പേരിലൂടെ ജീവിക്കും
Advertisement
Advertisement
Advertisement