breaking news New

ദൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കളമശേരിയിൽ അതീവ സുരക്ഷ പ്രഖ്യാപിച്ചു

എൻഐഎയെയും കേന്ദ്ര സേനയെയും നിരീക്ഷണത്തിന് ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാന നഗരങ്ങളിൽ എല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വ്യാപക പരിശോധന നടത്തുന്നുണ്ട്.

ദൽഹി സ്ഫോടനത്തിന് പിന്നാലെ രാജ്യമെമ്പാടും അതീവ ജാഗ്രതയിലാണ്. സംശയാസ്പദമായ എന്തെങ്കിലും കണ്ടാൽ വിവരമറിയിക്കണമെന്ന് പോലീസ് പൊതുജനങ്ങളോട് അറിയിച്ചിട്ടുണ്ട്. ദൽഹി സ്ഫോടനത്തിൽ കേന്ദ്ര സർക്കാർ ഒൻപത് മരണം സ്ഥിരീകരിച്ചു. മുപ്പതിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി വാഹനങ്ങൾ കത്തിയമർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ വിലയിരുത്തി. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ഉടൻ ചേരും.

സ്‌ഫോടനക്കേസിലെ ചാവേര്‍ ബോംബറെന്ന് സംശയിക്കുന്ന ഡോ. ഉമര്‍ മുഹമ്മദിന്റെ ആദ്യ ചിത്രം മാധ്യമങ്ങളിലൂടെ പോലീസ് പുറത്തു വിട്ടിട്ടുണ്ട്. ജമ്മു കശ്മീര്‍, ഹരിയാന പൊലീസ് സംയുക്തമായി പിടികൂടിയ ‘വൈറ്റ് കോളര്‍’ ഭീകരവാദ മൊഡ്യൂളില്‍ തിങ്കളാഴ്ച അറസ്റ്റിലായ രണ്ട് ഡോക്റ്റര്‍മാരായ ഡോ. അദീല്‍ അഹമ്മദ് റാത്തറിന്റെയും ഡോ. മുജമ്മില്‍ ഷക്കീലിന്റെയും സഹായിയായിരുന്നു ഡോ. ഉമര്‍. കൂട്ടാളികളെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് ഉമര്‍ ഫരീദാബാദില്‍ നിന്ന് രക്ഷപ്പെട്ടു.

ഇയാളുടെ ഉമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5