വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും മൊബൈൽ നമ്പരുകളുടെ ലൈവ് ലൊക്കേഷനുകളും കോൾ ഡേറ്റ റിക്കാർഡുകളും ചോർത്തിയെടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് ആണ് ഇവർ നടത്തിയത്. അഹമ്മദാബാദ് സ്വദേശിയായ ഹിരാൽ ബെൻഅനൂജ് പട്ടേൽ (37) ആണ് അറസ്റ്റിലായത്.
കേസിലെ മുഖ്യ പ്രതി അടൂർ സ്വദേശി ജോയൽ റിമാൻഡിലാണ്. കേസിലെ രണ്ടാം പ്രതിയാണ് അറസ്റ്റിലായ ഹിരാൽ ബെൻഅനൂജ് പട്ടേൽ.
സ്വകാര്യ വ്യക്തികളുടെ ഡേറ്റാ വിവരങ്ങൾ ചോർത്തിയെടുത്ത് ഓൺലൈൻ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് പത്തനംതിട്ട സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാംപ്രതിയായ അടൂർ സ്വദേശി ജോയൽ വി ജോസിനെ കഴിഞ്ഞമാസം അവസാനം പിടികൂടിയിരുന്നു.
വ്യക്തികളുടെ സ്വകാര്യ വിവരങ്ങളടക്കം ചോർത്തിയതിന് അറസ്റ്റിലായ പത്തനംതിട്ട സ്വദേശി ഹാക്കർ ജോയൽ വി. ജോസിന്‍റെ സഹായിയും സുഹൃത്തുമായ യുവതി അറസ്റ്റിൽ
Advertisement
Advertisement
Advertisement