breaking news New

നിരന്തരമായ പ്രാർത്ഥനയും വിശ്വാസവും ഏത് വെല്ലുവിളിയിലും കരുത്ത് പകരും : ഗീവർഗീസ് മാർ പീലക്സിനോസ്

കുന്നന്താനം : നിരന്തരമായ പ്രാർത്ഥനയും വിശ്വാസവും ജീവിതയാത്രയിൽ വെല്ലുവിളികളെ അതിജീവിക്കുവാൻ കരുത്ത് പകരുമെന്ന് മലങ്കര ഓർത്തഡോക്സ് സഭ ചെന്നൈ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്താ.

അഖില ലോക വൈ.എം.സി.എ പ്രാർത്ഥാനവാരം സബ് - റീജൺ തല ഉദ്ഘാടനം പത്തനംതിട്ട കുന്നന്താനം വള്ളമല സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന് ഐക്യത്തിൻ്റെയും മാനവികതയുടെയും പ്രതീക്ഷകൾ നല്കുന്ന സമൂഹമായി നാം മാറണമെന്നും മെത്രാപ്പോലിത്താ പറഞ്ഞു. സബ് - റീജൺ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു.

ഫാ. പി.കെ ഗീവർഗീസ് മുഖ്യ പ്രഭാഷണം നടത്തി. റീജണൽ യൂത്ത് വർക്ക് കമ്മിറ്റി ചെയർമാൻ ലിനോജ് ചാക്കോ, സബ് - റീജൺ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈസ് ചെയർമാൻ അഡ്വ. നിധിൻ കടവിൽ, സബ് - റീജൺ മുൻ ചെയർമാൻമാരായ ഡോ. പി.സി വർഗീസ്, ജോ ഇലഞ്ഞുമൂട്ടിൽ, റീജണൽ ലീഗൽ ബോർഡ് ചെയർമാൻ അഡ്വ. മാത്യു ജോസഫ്, കുന്നന്താനം വൈ.എം.സി.എ പ്രസിഡൻ്റ് പി.പി മാത്യു, സെക്രട്ടറി റെയ്മോൾ ജോൺസൺ, സജി മാമ്പ്രക്കുഴി, കുര്യൻ ചെറിയാൻ, എലിസബേത്ത് കെ. ജോർജ്, ശാന്തി വിൽസൺ, ഗ്രേസി മാത്യു, മെജോ വർഗീസ്, ജോൺസൺ തോമസ് എന്നിവർ പ്രസംഗിച്ചു,


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5