breaking news New

ഇടുക്കി വൈദ്യുതി നിലയം നാളെ മുതൽ ഒരുമാസം അടച്ചിടുന്നു

മൂന്ന് ജനറേറ്ററുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനെത്തുടർന്നാണ് അടച്ചിടൽ . ഇതോടെ, സംസ്ഥാനത്ത് ഒരുമാസം 24 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവ് ഉണ്ടാകും . ഡിസംബർ പത്തുവരെയാണ് പവർഹൗസ് താത്ക്കാലികമായി അടച്ചിടുന്നത്.

ആദ്യം ജൂലൈയിൽ അറ്റകുറ്റപ്പണി നടത്താൻ പദ്ധതി ഇട്ടിരുന്നെങ്കിലും കനത്ത മഴയെ തുടർന്ന് നീട്ടി വെക്കുകയായിരുന്നു. മൂലമറ്റം പവർഹൗസിലെ ആറ് ജനറേറ്ററുകളിൽ മൂന്ന് ജനറേറ്ററുകൾക്കാണ് അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തേണ്ടത്.

അതേസമയം ,ലോഡ് ഷെഡിംഗ് നടപ്പാക്കക്കേണ്ടി വരില്ല എന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി വ്യക്തമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5