രാവിലെ 9.30 -ന് മന്ത്രി കെ കൃഷ്ണൻ കുട്ടി ഉദ്ഘാടനം നിർവഹിക്കും. മാത്യൂ ടി തോമസ് എം എൽ എ അധ്യക്ഷത വഹിക്കും. 17 കോടി രൂപ ചെലവിട്ട് ആരംഭിച്ച പദ്ധതി 18 മാസത്തിനുളളിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം.
കുന്നന്താനം വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭകർക്ക് പുറമേ മല്ലപ്പള്ളി, വായ്പൂര്, തോട്ടഭാഗം, കുന്നന്താനം, പായിപ്പാട് തുടങ്ങി പരിസര പ്രദേശങ്ങളിലെ ഇരുപതിനായിരത്തോളം ഉപയോക്താക്കൾക്ക് പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിൻഫ്രയുടെ 76.5 സ്ഥലമാണ് പദ്ധതിക്കായി കൈമാറിയത്.
കെ എസ് ഇ ബി തിരുവല്ല കുന്നന്താനം 33 കെ വി സബ് സ്റ്റേഷൻ നിർമാണോദ്ഘാടനം നാളെ നടക്കും
Advertisement
Advertisement
Advertisement