മല്ലപ്പള്ളി: തകർച്ചയിലായ പാതിക്കാട് ചിറയിലെ പ്രധാന കലുങ്ക് ഗ്രാമ പഞ്ചായത്ത് ഫണ്ടിൽ നിന്നും 7 ലക്ഷം രൂപ മുടക്കി പുനർ നിർമ്മിക്കും.
വൈ. എം. സി.എ _പാതിക്കാട് റോഡിലെ പ്രധാനകലുങ്ക് തകർന്നതിനെ തുടർന്ന് ഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
ഗ്രാമപഞ്ചായത്തു പ്രസിഡൻ്റ് എസ്.വിദ്യാമോൾ ഉദ്ഘാടനം ചെയ്തു.
മുൻ പ്രസിഡൻ്റ് കുഞ്ഞുകോശി പോൾ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ലൈല അലക്സാണ്ടർ, ഫാ. സ്കറിയ. എൻ ഫിലിപ്പ്, ജോൺസൺ കുര്യൻ, റ്റി.എസ്. ചന്ദ്രശേഖരൻ നായർ, അനിൽ കയ്യാലാത്ത്, തോമസ് കൊല്ലറക്കുഴി, രാജൻ എണാട്ട്, ബിജു മേപ്രത്ത്, അലക്സാണ്ടർ കുളങ്ങര, ബിജു കൂടത്തും മുറി, റജി മാത്യു കുളത്തുങ്കൽ, ബാബു പാറേൽ, സതീഷ് കരിങ്ങടം പള്ളി എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മല്ലപ്പള്ളി പാതിക്കാട് ചിറയിൽ പുതിയ കലുങ്ക് നിർമ്മാണോദ്ഘാടനം നടത്തി
Advertisement
Advertisement
Advertisement