കൊച്ചിയിലെ ഹോട്ടലില്‍ നടന്ന പൂജ, സ്വിച്ചോണ്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വിസ്‍മയയ്ക്കൊപ്പം മോഹന്‍ലാലും സുചിത്രയും പ്രണവും എത്തിയിരുന്നു.
അതേസമയം ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആന്‍റണിയുടെ മകന്‍ ആശിഷ് ജോയ് ആന്‍റണിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. ചിത്രത്തിന്‍റെ രചനയും സംവിധാനവും ജൂഡ് ആന്റണി ജോസഫ് ആണ്. വന്‍ വിജയം നേടിയ 2018 ന് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.
ഇതൊരു അഭിമാന നിമിഷമാണെന്നും മകള്‍ സിനിമയിലെത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ചടങ്ങില്‍ സംസാരിച്ച സുചിത്ര മോഹന്‍ലാല്‍ പറഞ്ഞു. കുട്ടികള്‍ സിനിമയില്‍ അഭിനയിക്കുമെന്ന് വിചാരിച്ചിരുന്നില്ല. ഞാന്‍ സിനിമയില്‍ നടനാവണമെന്ന് ആഗ്രഹിച്ച ആളല്ല. കാലത്തിന്‍റെ നിശ്ചയം പോലെ സിനിമയില്‍ എത്തി. അപ്പുവും മായയും സിനിമയില്‍ വരണമെന്നത് ആന്‍റണിയുടെ വലിയ ആഗ്രഹമായിരുന്നു എന്ന് മോഹൻലാൽ പറഞ്ഞു.
മലയാളത്തിന്റെ സ്വന്തം സൂപ്പർ താരം മോഹൻലാലിന്റെ മകൾ വിസ്മയ മോഹന്‍ലാല്‍ നായികയായി അരങ്ങേറുന്ന സിനിമയായ `തുടക്കത്തിന്` പൂജ ചടങ്ങുകളോടെ കൊച്ചിയില്‍ ആരംഭമായി
Advertisement
Advertisement
Advertisement