കോട്ടയത്താണ് സംഭവം. കലുങ്ക് സംവാദം കഴിഞ്ഞ് നിവേദനം നൽകാനെത്തിയ ആളെയാണ് ബിജെപി പ്രവർത്തകർ പിടിച്ചുമാറ്റിയത്.
കോട്ടയത്തെ കലുങ്ക് സംഗമം കഴിഞ്ഞ് സുരേഷ് ഗോപി കാറിൽ മടങ്ങുമ്പോൾ ആയിരുന്നു സംഭവം. ഒരു മണിക്കൂർ നേരം സംഗമം നടന്നു അവിടെയൊന്നും ഇദ്ദേഹം നിവേദനം നൽകാൻ തയാറായില്ല. സാമ്പത്തിക സഹായം ആവശ്യപ്പെട്ടാണ് വാഹനം തടയാൻ ശ്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. കാറിന് പിന്നാലെ ഓടി അപേക്ഷ നല്കാൻ ശ്രമിക്കുമ്പോഴായിരുന്നു ബിജെപി പ്രവർത്തകർ പിടിച്ച് മാറ്റിയത്.
കാറിന്റെ ഡോർ തുറന്നില്ല, തുടർന്ന് അപേക്ഷകൻ കാറിന് പിന്നാലെ ഓടുകയായിരുന്നു. ചുറ്റും ഓടി നടന്ന് നിവേദനം സ്വീകരിക്കണമെന്ന് പറഞ്ഞു. തുടർന്ന് ബിജെപി പ്രവർത്തകർ ഇടപെട്ട് പിടിച്ചുമാറ്റി. ഒരാൾ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു, അപകടം ഒഴിവാക്കാനാണ് പിടിച്ചുമാറ്റിയതെന്ന് ബിജെപി നേതൃത്വം അറിയിച്ചു. നിവേദനം സുരേഷ് ഗോപി വാങ്ങിയിട്ടുണ്ടെന്നും ബിജെപി അറിയിച്ചു.
സുരേഷ് ഗോപിയുടെ വാഹനത്തിന് പിന്നാലെ ഓടി കാർ തടഞ്ഞ് നിവേദനം നൽകാനെത്തിയ ആളെ ബിജെപി പ്രവർത്തകർ പിടിച്ച് മാറ്റി
Advertisement
Advertisement
Advertisement