കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി പത്തനംതിട്ട ജില്ലാ സമ്മേളനം ഡി.സി.സി.ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബീന ടീച്ചർ.
പീഡന വാർത്തകൾ പതിവു സംഭവമാകുന്നത് ഞെട്ടലുണ്ടാക്കുന്നു. കാമഭ്രാന്തൻമാരുടെ ക്രൂരതയ്ക്ക് ബാലികമാർ മുതൽ വയോധികർ വരെ ഇരയാവുന്ന ദുരവസ്ഥ മാറണമെന്നും ടീച്ചർ പറഞ്ഞു.
ജില്ലാ ചെയർ പേഴ്സൺ ലീലാ രാജൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് ചെയർ പേഴ്സൺ അനിത സജി ഡി.സി.സി.ആഫീസിൽ വെയ്ക്കുന്ന കസ്‌തൂർബ്ബ ഗാന്ധിയുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു.
കെ.പി.ജി.ഡി. സംസ്ഥാന സെക്രട്ടറി രജനി പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന കോർഡിനേറ്റർ എലിസബത്ത് അബു വാർഷിക സന്ദേശം നൽകി.
കെ.പി.ജി.ഡി.സംസ്ഥാന സമിതി അംഗം ഏബൽ മാത്യു സംഘടനാ സന്ദേശം നൽകി. കെ. പി.ജി.ഡി.സംസ്ഥാന സെക്രട്ടറി ബിനു എസ്.ചക്കാലയിൽ ഭാവി പ്രവർത്തന രേഖ അവതരിപ്പിച്ചു.
കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി.റെജി ,കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി മുൻ സംസ്ഥാന കൺവീനർ സജീ ദേവി,കെ. പി.ജി.ഡി. ജില്ലാ ജനറൽ സെക്രട്ടറി ശ്രീദേവി ബാലകൃഷ്ണൻ, ജില്ലാ ട്രഷറർ സോമൻ ജോർജ്ജ്, ജില്ലാ വൈസ് ചെയർമാൻ അബ്ദുൾ കലാം ആസാദ്,
ജില്ലാ വൈസ് ചെയർപേഴ്‌സൺ അഡ്വ.ഷൈനി ജോർജ്ജ്, കസ്‌തൂർബ്ബ ദർശൻ വേദി ജില്ലാ ജനറൽ കൺവീനർ അഡ്വ.ഷെറിൻ എം.തോമസ്, ജില്ലാ ട്രഷറർ ഓമന സത്യൻ,കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി ജില്ലാ വൈസ് ചെയർപേഴ്സൺമാരായ മേഴ്‌സി ശാമുവേൽ,സജിനി മോഹൻ,ഉഷാ തോമസ്, കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി ജില്ലാ കൺവീനറൻമാരായ വിജയലക്ഷമി ഉണ്ണിത്താൻ,സുധാ പത്‌മകുമാർ,ശ്രീകലാ റെജി,ആറൻമുള നിയോജക മണ്ഡലം ചെയർപേഴ്സൺ ലില്ലി ജോർജ്,കോന്നി നിയോജക മണ്ഡലം ചെയർപേഴ്സൺ ലീലാമണി എന്നിവർ പ്രസംഗിച്ചു.
രമേശ് ചെന്നിത്തലയുടെ മാതാവ് എൻ ദേവകി അമ്മയുടെ നിര്യാണത്തിൽ സമ്മേളനം അനുശോചനം രേഖപ്പെടുത്തി.
സ്ത്രീസുരക്ഷ ഉറപ്പാക്കുന്ന സർക്കാർ വേണം : കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി സംസ്ഥാന ജനറൽ കൺവീനർ കെ. എസ്. ബീന ടീച്ചർ
Advertisement
Advertisement
Advertisement