മല്ലപ്പള്ളി നഗരമധ്യത്തിലും പരിസര പ്രദേശങ്ങളിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നതു തെരുവ് നായകൾക്ക് ആവാസ വ്യവസ്ഥയായി മാറുന്നു.
ദിവസേന ആയിരക്കണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന മല്ലപ്പള്ളി ടൗണിൽ തെരുവുനായ പെരുകുന്നതും ജനങ്ങളിൽ ഭീതി പടർത്തുന്നു. മല്ലപ്പള്ളി ടൗണിനോട് ചേർന്ന് നിരവധി വിദ്യാഭ്യസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വിദ്യാർഥികളും ഇവയുടെ ഭീഷണിയിലാണ്.
മല്ലപ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതും അതുമൂലം ഉണ്ടാകുന്ന പാരിസ്ഥിക പ്രശ്നങ്ങളും വാർത്തകളിൽ നിരവധി തവണ ഇടം പിടിച്ചിരുന്നു.
മാലിന്യ പ്രശ്നത്തിന് പഞ്ചായത്ത് നടപടികൾ കൈക്കൊള്ളമെന്നും അല്ലാത്തപക്ഷം വിദ്യാർഥികൾ അടക്കമുള്ള ജനങ്ങൾ തെരുവ് നായ ശല്യത്തിൽ വലയുമെന്നും മല്ലപ്പള്ളിയിലെ പ്രദേശവാസികളും, തൊഴിലാളികളും പറയുന്നു.
റിപ്പോർട്ട് : രാഹുൽ തൃക്കൊടിത്താനം
സി മീഡിയ ഓൺലൈൻ