ഇന്ത്യയില്‍ ഏറ്റവുമധികം സൂപ്പര്‍ കാറുകളുടെ ശേഖരമുള്ള വ്യവസായികളില്‍ ഒരാളാണ് സിംഘാനിയ.
മസരാറ്റി എം.സി.20, മക്ലാരന് 720 എസ്, മക്ലാരന് 570 എസ്, ഫെരാരി 488 പിസ്റ്റ, ഫെരാരി 296 ജി.ടി.ബി, ഫെരാരി 458 ഇറ്റാലിയ, ഫെരാരി 458 ചലഞ്ച്, ഫെരാരി എസ്.എഫ്90 സ്ട്രാഡാസ്, ഫോര്‍ഡ് റാട്രോഡ്, പോണ്ടിയാക് ഫയര്‍ബേര്‍ഡ് ട്രാന്‍സാം, ലോട്ടസ് എലിസ്, ഹോണ്ട് എസ്200 തുടങ്ങി സൂപ്പര്‍ കാറുകളുടെ വലിയ കളക്ഷന്‍ സ്വന്തമായുള്ള വ്യക്തിയാണ് ഗൗതം സിംഘാനിയ. അദ്ദേഹമാണ് ഇലക്ട്രിക് വാഹനങ്ങളോടുള്ള തന്റെ വിയോജിപ്പ് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങള്‍ എന്നത് വെറും കളിപ്പാട്ടമാണെന്നും രാഷ്ട്രീയമായുള്ള പൊലിപ്പിച്ച് കാണിക്കലിലൂടെ മാത്രമാണ് ഇലക്ട്രിക് വാഹനങ്ങളുടെ നിലനില്‍പ്പെന്നുമാണ് അദ്ദേഹം പറയുന്നത്. എന്‍ഡിടിവി നടത്തിയ വേള്‍ഡ് സമ്മിറ്റിലായിരുന്നു അദ്ദേഹം ഇത്തരത്തിൽ പരിഹാസ പരാമർശം നടത്തിയത്. രാഷ്ട്രീയ നേതാക്കൾ അടക്കം ഉള്ളവർ സന്നിഹിതരായ വേദിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഇലക്ട്രിക് വാഹനങ്ങളെ ഞാന്‍ ശ്രദ്ധിക്കാറുപോലുമില്ലെന്നും ഐസിഇ കാറുകളെ അപേക്ഷിച്ച് എണ്ണത്തില്‍ പോലും വളരെ പിന്നിലാണ് ഇലക്ട്രിക് വാഹനങ്ങളെന്നും അദ്ദേഹം പറയുന്നു. നാല് വയസുള്ളപ്പോള്‍ കളിപ്പാട്ടമായി ബാറ്ററിയില്‍ ഓടുന്ന ഒരു കാര്‍ കൈവശമുണ്ടായിരുന്നു. ഈ ചെറിയ കാറും ഒരു തരത്തില്‍ ഇലക്ട്രിക് വാഹനം തന്നെയല്ലേ, പിന്നെ എന്തിനാണ് ഇലക്ട്രിക് കാറുകള്‍ക്കായി ഇപ്പോള്‍ ഇത്രയും മുറവിളി എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
ഇലക്ട്രിക്ക് വാഹനങ്ങൾക്കെതിരെ പരിഹാസ പരാമർശവുമായി റെയ്മണ്ട് ഗ്രൂപ്പ് സിഇഒ ഗൗതം സിംഘാനിയ
Advertisement
Advertisement
Advertisement