അഭിനയരംഗത്തു അൻപതു വർഷം പിന്നിട്ട നടൻ ടി.ജി.രവിയ്ക്കു ജന്മനാടായ തൃശ്ശൂരിലെ പൂച്ചട്ടിയിൽ നാട്ടുകാർ നൽകിയ ആദരവിൽ സംസാരിക്കുകയായിരുന്നു നടൻ . അത്തരം മാറ്റങ്ങളില്ലാതെ നാട്ടുകാരിലൊരാളായി കഴിയുന്നതാണ് ടി.ജി. രവിയുടെ അരനൂറ്റാണ്ടിലെ അഭിനയവൈവിധ്യത്തിന്റെ വിജയകാരണമെന്നും അദ്ദേഹം പറഞ്ഞു.
ജനിച്ചു വളർന്ന നാട്ടിൽ നാട്ടുകാരുടെ ആദരം കിട്ടുകയെന്നത് ഒരു വ്യക്തിക്ക് കിട്ടുന്ന അപൂർവഭാഗ്യമാണെന്ന് നടി ഉർവശി പറഞ്ഞു. ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ഉർവശി.
സിനിമയിൽ നിന്നപ്പോഴും സിനിമ വിട്ട് മാറി നിന്നപ്പോഴും തിരിച്ച് സിനിമയിലെത്തി തിളങ്ങുമ്പോഴും ടി.ജി. രവിക്ക് ഒരേ പെരുമാറ്റവും ലാളിത്യവുമാണ്. ഇതാണ് ഏതൊരാളും മാതൃകയാക്കേണ്ടതെന്നും ഉർവശി പറഞ്ഞു. മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ച നടനാണ് ടി ജി രവി.
