breaking news New

കഴി‍ഞ്ഞ ദിവസമാണ് നടി അർച്ചന കവി വീണ്ടും വിവാഹിതയായത് : വിവാഹത്തിനു ശേഷം ഭർത്താവിന്റെ വീട്ടിലേക്ക് യാത്രയാകുന്ന താരത്തിന്റെ വിവാഹ വിഡിയോയിൽ അർച്ചന പറയുന്ന വാക്കുകളാണ് ചിരി നിറയ്ക്കുന്നത് ...

‘വീട് വിട്ട് പോവാ ഞാൻ, കഴിഞ്ഞു എന്റെ…വിവാഹം കഴിഞ്ഞു! പത്തനംതിട്ടയിൽ ഒരു പുതിയ വീടു കിട്ടിയിട്ടുണ്ട്’ എന്ന അർച്ചന കവിയുടെ വാക്കുകളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വിവാഹ വേഷത്തിൽ പച്ച നിറത്തിലുള്ള പെട്ടിയും പിടിച്ച് വരുന്ന അർച്ചനയെ വിഡിയോയിൽ കാണാനാകും.

പത്തനംതിട്ട സ്വദേശിയായ റിക്ക് വർഗീസ് ആണ് വരൻ. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് അർച്ചന വിവാഹത്തെക്കുറിച്ചുള്ള ആദ്യ സൂചനനൽകിയത്. ‘‘ഏറ്റവും മോശം തലമുറയിൽ നിന്നും ഏറ്റവും ശരിയായ വ്യക്‌തിയെ ഞാൻ കണ്ടെത്തിയെന്ന് അഭിമാനത്തോടെ പറയാൻ കഴിയും. നീലത്താമര എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേഷകരുടെ ഇഷ്ട നടിയായി തിളങ്ങിയ താരമാണ് അർച്ചന കവി. നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച അർച്ചന കവി ചിത്രത്തിലെ കുഞ്ഞിമാളു എന്ന കഥാപാത്രം പ്രേക്ഷക നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു.
പിന്നീട് മമ്മി ആന്റ് മീ, സോൾട്ട് ആൻറ് പെപ്പർ, ഹണീ ബീ തുടങ്ങീ മികച്ച സിനിമകളുടെ ഭാഗമായെങ്കിലും ഇടക്ക് സിനിമയിൽ നിന്നും താരം ഇടവേളയെടുത്തിരുന്നു. പിന്നീട് ഈ വർഷം ടൊവിനോ തോമസ് നായകനായി എത്തിയ ഐഡന്റിറ്റി എന്ന ചിത്രത്തിൽ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാനും അർച്ചന കവിക്ക് സാധിച്ചിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t