breaking news New

ഇടുക്കി മാങ്കുളത്തിന് സമീപം വിരിപാറയിൽ തമിഴ്നാട് സ്വദേശികളായ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം

അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. വിരിപാറ ഫോറസ്റ്റ് ഓഫീസിന് മുൻപിലെ വളവിലാണ് ബസ് നിയന്ത്രണം നഷ്ടമായി അപകടത്തിൽ പെട്ടത്. തമിഴ്നാട് തിരുപ്പൂർ സ്വദേശികളാണ് ആനക്കുളം സന്ദർശിക്കുന്നതിനായി പോകുന്നതിനിടെ അപകടത്തിൽപ്പെട്ടത്.

ബസിൽ മുതിർന്നവരും കുട്ടികളും അടക്കം നിരവധി ആളുകൾ ഉണ്ടായിരുന്നു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലും മോർണിംഗ് സ്റ്റാർ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭൂരിഭാഗം ആളുകൾക്കും കാര്യമായ പരിക്കുകളുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t