അയർക്കുന്നം ഇളപ്പാനിയിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. അയർക്കുന്നത്ത് പുതിയ വീടിന്റെ നിർമാണം നടക്കുന്ന പ്രദേശത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് സോണിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഭാര്യയെ കൊലപ്പെടുത്തി നിർമാണം നടക്കുന്ന വീടിനുള്ളിൽ കുഴിച്ചിട്ടതായി ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നു.
മൂന്ന് വർഷമായി അയർക്കുന്നത്താണ് പ്രതിയും ഭാര്യയും താമസിക്കുന്നത്. സോണി നിർമാണ തൊഴിലാളിയാണ്. കഴിഞ്ഞ ദിവസം ഇയാൾ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് പോലീസിൽ പരാതി നൽകുകയും ഇതിനെ തുടർന്ന് നാട്ടിലേക്ക് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പൊലീസ് എറണാകുളം റെയിൽവേ സ്റ്റേഷനിൽ എത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം ചെയ്തതായി സമ്മതിക്കുകയായിരുന്നു. ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പം ഉണ്ടായതാണ് കൊലപാതകത്തിന് കാരണമെന്നാണ് സോണി പൊലീസിന് നൽകിയ മൊഴി. മൊഴി അനുസരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
കോട്ടയം അയർക്കുന്നത്ത് ഭാര്യയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ പശ്ചിമബംഗാൾ സ്വദേശി അൽപ്പനയുടെ മൃതദേഹം കണ്ടെത്തി
Advertisement

Advertisement

Advertisement

